'മൈലാഞ്ചിക്കൊ കൊണ്ടോയില്ല, കല്യാണത്തിനും കൊണ്ടോയില്ല'; മലപ്പുറത്തിെൻറ 'കലക്കൻസ്' കലിപ്പിലാണ്
text_fieldsസഹിക്കാൻ പറ്റുന്നതിെൻറ പരമാവധി അവർ സഹിച്ചു, എങ്കിലും എല്ലാത്തിനും ഒരു പരിധിയൊക്കെ ഇല്ലേ. അവസാനം അവർ പ്രതിഷേധിക്കാൻ തീരുമാനിച്ചു. പറഞ്ഞുവരുന്നത് കൊറോണ കാരണം സ്വപ്നങ്ങൾ തകർന്നടിഞ്ഞ് ഒരുകൂട്ടം കുരുന്നുകളെപറ്റിയാണ്. കാത്തുകാത്തിരുന്ന് കുടുംബത്തിലൊരു കല്യാണം വന്നപ്പോൾ അടിച്ചുപൊളിക്കണം എന്ന ഒറ്റ ആഗ്രഹമെ അവർക്കുണ്ടായിരുന്നുള്ളു.പക്ഷെ പറഞ്ഞിെട്ടന്ത്കാര്യം. ആദ്യം മൈലാഞ്ചിയിൽ നിന്ന് ഒഴിവാക്കി. അപ്പൊ വിചാരിച്ചു കല്യാണമെങ്കിലും ജോറാക്കാക്കാമെന്ന്. അപ്പോഴാണ് ആകൊടുംചതി അവരറിയുന്നത്. കല്യാണത്തിനും തങ്ങളെ ആരും കൊണ്ടുപോകുന്നില്ല.
സ്വപ്നങ്ങൾ വീണുടഞ്ഞ അവരുടെ മുന്നിൽ പ്രതിഷേധിക്കുകയെ മാർഗമുണ്ടായിരുന്നുള്ളു. അങ്ങിനെ അവർ ആ കടുത്ത തീരുമാനത്തിലെത്തി. അവഗണിക്കപ്പെട്ടവെൻറ അവസാന ആശ്രയമാണല്ലൊ സമരം. കഴിയുന്നപോലെ മുദ്രാവാക്യങ്ങളും എഴുതി സംഘടിച്ച് സമരരംഗത്തിറങ്ങി തൊണ്ടപൊട്ടുമാറുച്ചത്തിൽ അവർ വിളിച്ചു, 'മൈലാഞ്ചിക്കൊ കൊണ്ടോയില്ല, കല്യാണത്തിനും കൊണ്ടോയില്ല, പ്രതിഷേധം പ്രതിഷേധം കലക്കൻസിെൻറ പ്രതിഷേധം'.
കലക്കൻസ് കലിപ്പിലാണ്
'പ്രതിഷേധം…പ്രതിഷേധം.. കലക്കന്സിെൻറ പ്രതിഷേധം. മൈലാഞ്ചിക്കോ കൊണ്ടോയില്ല. കല്യാണത്തിനും കൊണ്ടോയില്ല. അയ്യയ്യോ ഇതെന്തൊരു കഷ്ടം. കൊറോണയുടെ പേര് പറഞ്ഞ് ഞങ്ങളെ നിങ്ങള്‍ മാറ്റിനിറുത്തി. ബാക്കിയെല്ലാരേം കൊണ്ടുപോയി. കാത്തിരുന്നൊരു കല്യാണം. പങ്കെടുക്കാന്‍ മോഹിച്ചു. തീനും കറിയും തന്നുവളര്‍ത്തിയ മക്കളെ നിങ്ങള്‍ മറന്നുപോയോ.. ഇല്ല ഞങ്ങള്‍ ചര്‍ച്ചക്കില്ല' എന്നിങ്ങനെയാണ് കുട്ടികളുടെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍.
കലക്കൻസ് എന്നത് പ്രതിഷേധക്കാരുടെ കുട്ടി കൂട്ടായ്മയുടെ പേരാണ്. അവർ അവരെതന്നെ അങ്ങിനെയാണ് വിളിക്കുന്നതെന്നും പറയാം. മുദ്രാവാക്യം മാത്രമല്ല കലക്കൻസിെൻറ കയ്യിലുള്ളത്. വഴി കെട്ടിഅടച്ചുകൊണ്ടുള്ള കൊണ്ടുള്ള ഉപരോധസമരവും അവരുടെ പക്കലുണ്ട്. 'ആൺ പെൺ വിവേചനം പാടില്ല', 'ഷെഫീക്കിക്ക നീതി പാലിക്കുക', 'ഞങ്ങളും ഇൗ കല്യാണത്തിനുവരും' തുടങ്ങിയ പ്ലക്കാർഡുകൾ വഴിയിൽ കെട്ടിവച്ചാണ് ഉപരോധവും മുദ്രാവാക്യം വിളിയും ഉഷാറാക്കിയിരിക്കുന്നത്.
ലിംഗനീതി പോലെ ഗൗരവകരമായ കാര്യങ്ങളും സമരക്കാർ ഉയർത്തുന്നുണ്ടെന്ന് സാരം. കൂട്ടത്തിൽ ഏറ്റവും ചെറിയ കുട്ടിയാണ് മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നത്. മറ്റുള്ളവർ ഏറ്റുവിളിക്കുന്നുണ്ട്. ഇവർക്ക് കല്യാണത്തിന് പോകാൻ കഴിഞ്ഞൊ എന്ന കാര്യം അറിയില്ല. എന്തായാലും വീഡിയൊ പുറത്തുവന്നതോടെ കലക്കൻസിെൻറ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.