കല്ലൂപ്പാറ മുൻ എം.എൽ.എ സി.എ. മാത്യു അന്തരിച്ചു
text_fieldsപത്തനംതിട്ട: കല്ലൂപ്പാറ മുൻ എം.എൽ.എ സി.എ. മാത്യു (87) അന്തരിച്ചു. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. 1987 മുതൽ 1991 വരെ കല്ലൂപ്പാറ എം.എൽ.എയായിരുന്നു. 1980ലും 1982ലും കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽനിന്നും 1991ൽ ആറന്മുള മണ്ഡലത്തിൽനിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ് (എസ്) പ്രതിനിധിയായാണ് മത്സരിച്ചിരുന്നത്.
22 വർഷം കൊറ്റനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചു. പത്തനംതിട്ട ഡി.സി.സി (എസ്) അധ്യക്ഷനും 8 വർഷം തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. 1957, 1958, 1959 വർഷങ്ങളിൽ ദേശീയ ചാംപ്യൻഷിപ്പ് നേടിയ തിരുവിതാംകൂർ യൂണിവേഴ്സിറ്റി വോളിബോൾ ടീം അംഗമായിരുന്നു. അമച്വർ അത്‌ലറ്റിക്സ് അസോസിയേഷൻ അംഗവുമായിരുന്നു. വലിയകുന്നം സെന്‍റ് മേരീസ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററാണ്.
കൊറ്റനാട് കുമ്പളന്താനം ചെറുകര കുടുംബാംഗമാണ്. ഏലിയാമ്മ മാത്യു ആണ് ഭാര്യ. മക്കൾ: സുനിൽ, സുജ, സുമ, സുഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.