കണ്ണന്താനത്തിന്‍റെ മന്ത്രിപദവി ഓണസമ്മാനമെന്ന് കുമ്മനം
text_fieldsകോഴിക്കോട്: അൽഫോൻസ് കണ്ണന്താനത്തിന്‍റെ മന്ത്രി പദവി മലയാളികൾക്കുള്ള മോദി സർക്കാറിന്‍റെ ഓണ സമ്മാനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിന്‍റെ പ്രതിനിധിയായി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് സാധിക്കുമെന്നും കുമ്മനം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
മലയാളികൾക്കുള്ള മോദി സർക്കാറിന്‍റെ ഓണ സമ്മാനമാണ് അൽഫോൻസ് കണ്ണന്താനത്തിന്‍റെ മന്ത്രി പദവി. കേരളത്തിന്‍റെ പ്രതിനിധിയായി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് സാധിക്കും. മോദി സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് അൽഫോൻസ് കണ്ണന്താനത്തിന്‍റെ സാന്നിധ്യം തിളക്കമേറ്റും. കേരളത്തിലെ ഇടത്, വലത് മുന്നണികളുടെ അഴിമതി ഭരണത്തിൽ മനം നൊന്താണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. അദ്ദേഹത്തിന്‍റെ നിലപാടുകൾക്കുള്ള സമ്മാനമാണ് മന്ത്രി സ്ഥാനം. കേരളത്തിന്‍റെ വികസന സങ്കൽപങ്ങൾക്ക് ചിറക് നൽകാൻ അദ്ദേഹത്തിന് കഴിയുമെന്ന കാര്യം ഉറപ്പാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.