കണ്ണൂർ വിമാനത്താവളം: സെപ്റ്റംബറിൽ തീരുമാനമെന്ന് കെ.വി. തോമസ്
text_fieldsന്യൂഡൽഹി: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയത്തിൽ സെപ്റ്റംബറിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചതായി സംസ്ഥാന സർക്കാറിന്റെ പ്രതിനിധി പ്രഫ. കെ.വി. തോമസ്.
മലബാറിന്റെ വികസനത്തിന് കണ്ണൂർ വിമാനത്താവളം കാർഗോ ഹബ്ബാക്കണമെന്നും ഇവിടെ അന്തർദേശീയ വിമാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള അനുവാദം നൽകണമെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടു.
കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ തോമസ് കേരളത്തിന് എയിംസ് ഉടനടി അനുവദിക്കുക, വയനാട് ദുരന്തസഹായം വേഗത്തിലാക്കുക, അതിവേഗ റെയിൽപാതക്ക് അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു.
കണ്ണൂർ വിമാനത്താവളം കാർഗോ ഹബ്ബാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് നടപ്പാക്കരുതെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച കത്ത് കേന്ദ്രം കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.