Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഇടം നൽകാത്തത് കേരളത്തിന്റെ പ്രത്യേകതയെന്ന് കപിൽ സിബൽ

text_fields
bookmark_border
https://www.madhyamam.com/tags/kapil-sibal
cancel
camera_alt

കപിൽ സിബൽ

കൊച്ചി: രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ നഗ്​നമായ രൂപങ്ങളിൽ നിന്ന്​ കേരളം വളരെ ഏറെ ഒഴിഞ്ഞ്​ നിന്നിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ കപിൽ സിബൽ. ഇത് ആകസ്മികമല്ലെന്നും ഇവിടുത്തെ രാഷ്​ട്രീയ സംസ്കാരവും ശക്​തമായ പാർട്ടി സിസ്റ്റവും ജനങ്ങളുടെ ജാഗ്രതയും മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ഓൾ ഇന്ത്യ ലോയേഴ്​സ്​ യൂനിയൻ 15ാം​ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ​കൊച്ചിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ​കുതിരക്കച്ചവടവും ജനാധിപത്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ രാഷ്ട്രീയ കുതിരക്കച്ചവടം ഒരു റിസോർട്ടിൽ കൈമാറുന്ന പണമോ, വാഗ്ദാനം ചെയ്യപ്പെടുന്ന പദവിയോ മാത്രമല്ലെന്നും കേന്ദ്ര ഏജൻസികളുടെ അഴിമതി അന്വേഷണവും കുതിരക്കച്ചവടത്തിന്​ ഉപാധിയാകുകയാണെന്ന് കപിൽ സിബൽ പറഞ്ഞു. 2014 മുതൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ നേരിട്ട 25 പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയിലേക്ക്​ മാറി. അതിൽ 23 പേരുടെ കേസുകൾ മരവിപ്പിക്കുകയോ, റദ്ദാക്കുകയോ, അന്വേഷണം മന്ദഗതിയിലാക്കുകയോ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യ റിപ്പബ്ലിക്​ എന്ന ഭരണഘടനയുടെ ആമുഖത്തിലെ വാഗ്ദാനം തെരഞ്ഞെടുപ്പ്​ നടത്തുന്നതു കൊണ്ട്​ മാത്രം പാലിക്കപ്പെടില്ല. കാലാവധി തീരുംവരെ ആ സർക്കാർ നിലനിൽക്കുമ്പോഴാണ്​ അത്​ പാലിക്കപ്പെടുന്നത്. കൂറുമാറ്റം തടയാനായി കൊണ്ടുവന്ന നിയമങ്ങളും കോടതിവിധികളും നിമിത്തം കുതിരക്കച്ചവടം പുതിയ രൂപം കൈവരിച്ചു.

തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളെ സംഘടിതമായി വിലക്കെടുക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്ത്​ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിന്​ പകരം മറ്റൊരു ഭൂരിപക്ഷത്തെ അധികാരത്തിലെത്തിക്കുന്ന പ്രക്രിയയായി. ചിലപ്പോൾ അത്​ ലയനം എന്ന മാന്യമായ വേഷം ധരിക്കുന്നു -അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കുതിരക്കച്ചവടം ഒരു സർക്കാറിന്‍റെ നിലനിൽപിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്​, മണ്ഡല പുനർനിർണയങ്ങൾ, ഭരണഘടനാ ഭേദഗതികൾ തുടങ്ങിയ നിർദേശങ്ങൾക്കാവശ്യമായ പ്രത്യേക ഭൂരിപക്ഷ മേഖലയായ ‘മിഷൻ 362’ എന്ന ലക്ഷ്യത്തിലേക്കും ഉപയോഗിക്കപ്പെടാമെന്ന ചർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും കപിൽ സിബൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story