കാരശ്ശേരി ബാങ്ക്: ചെയര്മാന് എന്‍.കെ. അബ്ദുറഹ്മാന് പാര്‍ട്ടിയെ ചതിച്ചുവെന്ന് ഡി.സി.സി റിപ്പോർട്ട്
text_fieldsകാരശ്ശേരി ബാങ്ക്
കോഴിക്കോട്: കാരശ്ശേരി സഹകരണ ബാങ്ക് വിഷയത്തിൽ ചെയര്മാന് എന്‍.കെ. അബ്ദുറഹ്മാനെതിരെ നടപടിയാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ കെ.പി.സി.സിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വിഷയത്തിൽ കെ.പി.സി.സി.സി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഉടൻ നടപടിയുണ്ടാവുമെന്നാണ് വിവരം.
ബാങ്ക് സി.പി.എമ്മിന് കച്ചവടമാക്കിയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നും ചെയര്മാന് എന്‍.കെ. അബ്ദുറഹ്മാന് പാര്‍ട്ടിയെ ചതിച്ചെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാർ വാർത്താസമ്മേളനത്തിലും പറഞ്ഞു. ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചെയര്മാന് എന്‍.കെ. അബ്ദുറഹ്മാന് പാര്‍ട്ടിയെ ചതിച്ചു. ഡയറക്ടര്‍മാര്‍ അറിയാതെ ജീവനക്കാരുടെ വ്യാജ ഐ.ഡി ഉപയോഗിച്ച് ഒരു രാത്രി കൊണ്ട് 800ലധികം സി.പി.എം വോട്ടുകള്‍ ചേര്‍ക്കുകയായിരുന്നു. അബ്ദുറഹ്മാന് സിപിഎമ്മുകാര്‍ക്ക് ബാങ്ക് വിറ്റെന്നാണ് പ്രാദേശിക നേതൃത്വം നല്കിയ പരാതി. വ്യാജ വോട്ടുകള്‍ ചേര്‍ത്തതിന് ജീവനക്കാര്‍ മുക്കം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഡയറക്ടര്‍മാര്‍ അറിയാതെ വോട്ടു ചേര്‍ത്തതില്‍ ഹൈകോടതിയിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 24 ലക്ഷം രൂപ കാരശ്ശേരി ബാങ്കിന്റെ അക്കൗണ്ടിലേക്ക് വന്നിരുന്നു. ആര് അയച്ചെന്ന് വ്യക്തമായിട്ടില്ല. ആ പണം ഉപയോഗിച്ചാണ് അട്ടിമറി നടന്നിരിക്കുന്നത്. ഒമ്പത് ഡയറക്ടര്‍മാരാണ് ഇതില്‍ അവിശ്വാസം നല്‍കിയിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയന്തും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

