Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

67കാരന്റെ കൊലപാതകം; ഭാര്യക്കും ബന്ധുവിനും ജീവപര്യന്തം

text_fields
bookmark_border
2021 ജൂ​ലൈ 21ന് ​രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം
67കാരന്റെ കൊലപാതകം; ഭാര്യക്കും ബന്ധുവിനും ജീവപര്യന്തം
cancel

ചെ​റു​വ​ത്തൂ​ർ: പി​ലി​ക്കോ​ട് മ​ടി​വ​യ​ലി​ൽ 67 വ​യ​സ്സു​കാ​ര​നാ​യ പ​ത്താ​ന​ത്ത് കു​ഞ്ഞ​മ്പു​വി​നെ വീ​ട്ടി​നു​ള്ളി​ൽ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭാ​ര്യ​ക്കും ബ​ന്ധു​വി​നും ജീ​വ​പ​ര്യ​ന്തം ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കാ​സ​ർ​കോ​ട്​ അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞ​മ്പു​വി​ന്റെ ഭാ​ര്യ​യു​മാ​യ ജാ​ന​കി എ​ന്ന വെ​മ്പി​രി​ച്ചി ജാ​ന​കി (55), ര​ണ്ടാം പ്ര​തി രാ​ജേ​ഷ് എ​ന്ന ഉ​ണ്ട രാ​ജേ​ഷ് (40) എ​ന്നി​വ​രെ​യാ​ണ് അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി-​ര​ണ്ട്​ ജ​ഡ്ജി രാ​മു ര​മേ​ഷ് ച​ന്ദ്ര​ബാ​നു ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ലു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കൂ​ടാ​തെ കേ​സി​ൽ ര​ണ്ടാം പ്ര​തി​ക്ക് 10 വ​ർ​ഷം അ​ധി​ക​ത​ട​വും 100000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. മൂ​ന്നാം പ്ര​തി​യാ​യ അ​നി​ൽ എ​ന്ന അ​നി​മാ​മ​ൻ വി​ചാ​ര​ണ​ക്കി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

2021 ജൂ​ലൈ 21ന് ​രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ന്റെ ഒ​രു ഭാ​ഗ​ത്തി​ന് ശേ​ഷി​ക്കു​റ​വു​ണ്ടാ​യി ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ അ​നു​ഭ​വി​ച്ചി​രു​ന്ന കു​ഞ്ഞ​മ്പു വീ​ട്ടി​ലെ ഹാ​ൾ മു​റി​യി​ൽ ക​ട്ടി​ലി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ പ​രി​ച​രി​ച്ചു​വ​ന്നി​രു​ന്ന ഭാ​ര്യ ജാ​ന​കി​ക്ക് അ​തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്ന​തും ഭ​ർ​ത്താ​വു​മാ​യു​ള്ള നി​ര​ന്ത​ര​മാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ജാ​ന​കി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ര​ണ്ടാം പ്ര​തി രാ​ജേ​ഷും മൂ​ന്നാം പ്ര​തി അ​നി​ലും ചേ​ർ​ന്ന് കു​ഞ്ഞ​മ്പു​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. കു​ഞ്ഞ​മ്പു​വി​ന്റെ ബ​ന്ധു​വാ​യ പ്ര​മോ​ദ് ന​ൽ​കി​യ പ​രാ​തി​യി​ൽ ച​ന്തേ​ര പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക​മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് അ​ന്ന​ത്തെ ച​ന്തേ​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റും നി​ല​വി​ൽ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി​യു​മാ​യ പി. ​നാ​രാ​യ​ണ​നാ​ണ്. വി​ചാ​ര​ണ​ക്കി​ടെ പ്രോ​സി​ക്യൂ​ഷ​ൻ 10 തൊ​ണ്ടി​മു​ത​ലു​ക​ളും 58 രേ​ഖ​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 30 സാ​ക്ഷി​ക​ളെ​യും വി​സ്ത​രി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kasaragod Court Life Imprisonment
Next Story