കാടുമൂടി ഡിജിറ്റൽ ഡ്രൈവിങ് ടെസ്റ്റ് കെട്ടിടം
text_fieldsബേള കുമാരമംഗലത്ത് അടച്ചുപൂട്ടിയ ഗതാഗത വകുപ്പിന്റെ ഡിജിറ്റൽ ഡ്രൈവിങ് ടെസ്റ്റ് കെട്ടിടം
കാസർകോട്: 2021ൽ ഗതാഗതമന്ത്രി ഉദ്ഘാടനം ചെയ്ത ബേbള- കുമാരമംഗലം ഡിജിറ്റൽ ഡ്രൈവിങ് ടെസ്റ്റ് കെട്ടിടം കാടുമൂടി നശിക്കുന്നു. സംസ്ഥാന ഗതാഗതവകുപ്പ് നാലു കോടി 10 ലക്ഷം രൂപ ചെലവഴിച്ച് ബേള കുമാരമംഗലത്ത് നിർമിച്ച ഡ്രൈവിങ് ടെസ്റ്റിനായുള്ള കെട്ടിടവും അനുബന്ധ സാമഗ്രികളുമാണ് കാടുമൂടി നശിക്കുന്നത്. അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും സ്ഥാപനം തുടങ്ങാൻ മാത്രമേ താൽപര്യമുണ്ടാകുന്നുള്ളൂവെന്നും നിലനിർത്തുന്നതിനാവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ജനങ്ങൾ ആരോപിക്കുന്നു.
കാസർകോട് ആർ.ടി.ഒയുടെ കീഴിലാണ് സ്ഥാപനമുള്ളത്. പദ്ധതി ഉപേക്ഷിച്ചത് എന്തുകൊണ്ടെന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തതയില്ല. കോടികൾ മുടക്കിയുള്ള സ്ഥാപനം അടച്ചുപൂട്ടുമ്പോൾ അതിനൊരു സെക്യൂരിറ്റി സംവിധാനം പോലും നിയമിച്ചിട്ടില്ല എന്നതും അധികൃതരുടെ അനാസ്ഥയാണ്. നോക്കുകുത്തിയായി മാറിയ കെട്ടിടം ഇപ്പോൾ കന്നുകാലികളുടെയും വന്യജീവികളുടെയും വിഹാരകേന്ദ്രമാണ്. സർക്കാർ സ്ഥാപനത്തിൽ ഡിജിറ്റൽ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അവഗണന നേരിടുന്ന പ്രദേശം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.