Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് സ്റ്റാൻഡിൽ കയറാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കും

text_fields
bookmark_border
ബസ് സ്റ്റാൻഡിൽ കയറാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കും
cancel

നീലേശ്വരം: നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ഹൈവേ വഴി സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭ ഓഫിസിൽ ചേർന്ന ട്രാഫിക് റെഗുലേറ്റിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ബസുകൾ നിർബന്ധമായും നഗരസഭ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധന ശക്തമാക്കും. ഇതിനായി കാസർകോട് ജില്ല ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്താൻ യോഗം തീരുമാനിച്ചു.

പുതിയ ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്നതും പുറത്തേക്ക് പോകേണ്ടതുമായ വഴികൾ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തി റിപ്പോർട്ടും ശുപാർശകളും നഗരസഭക്ക് സമർപ്പിക്കാൻ യോഗത്തിൽ ആർ.ടി.ഒയെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താനും തീരുമാനമായി. ബസുകൾ തെറ്റായ ദിശയിൽ ബസ്റ്റാൻഡിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിഷയത്തിലും ആർ.ടി.ഒ, പോലീസ് എന്നിവരുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.

നീലേശ്വരം ഓവർ ബ്രിഡ്ജ് മുതൽ കെ.സി.കെ രാജാ ക്ലിനിക് വരെ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുവാനും യോഗം പോലീസിനെ ചുമതലപ്പെടുത്തി. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും ബസ് സ്റ്റാൻഡിലെ ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.

നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. നഗരസഭ വൈസ് ചെയർമാൻ പി.എം. സന്ധ്യ, കൗൺസിലർ പി.വി. സതീശൻ, നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. മനു കൃഷ്ണൻ, എസ്.ഐ. ഓമനക്കുട്ടൻ, എ.എസ്.ഐ. പി.വി. ശ്രീജിത്ത് , നീലേശ്വരം വില്ലേജ് ഓഫിസർ എച്ച്.ജെ. അജിത് കുമാർ, പേരോൽ വില്ലേജ് ഓഫിസർ സി.വി. ശശി, പൊതുമരാമത്ത് റോഡ് ഓവർസിയർമാരായ പി.വി. സുകന്യ, ശാന്തി ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Permits of Buses Skipping Bus Stands to Be Canceled
Next Story