വിവാഹദിനം മുങ്ങിയ യുവാവ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ
text_fieldsവിഷ്ണു
നാരായണൻ
കാഞ്ഞങ്ങാട്: വിവാഹദിവസം മുങ്ങിയ യുവാവ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ബളാലിലെ വിഷ്ണു നാരായണനെയാണ് (22) വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിശ്രുതവധു നൽകിയ പീഡനപരാതിയിലാണ് അറസ്റ്റ്. വിഷ്ണുനാരായണനും യുവതിയും പ്രണയത്തിലായിരുന്നു. ഒരുമിച്ച് പഠിക്കുന്ന സമയത്താണ് സൗഹൃദത്തിലായത്. വീട്ടുകാർ ഇവരുടെ വിവാഹം മേയ് 10ന് ക്ഷേത്രത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു. വിവാഹ ഒരുക്കം പൂർത്തിയാക്കി വധുവും ബന്ധുക്കളും ക്ഷേത്രത്തിൽ എത്തി. എന്നാൽ, മുഹൂർത്തമായിട്ടും വരനും സംഘവുമെത്തിയില്ല. ഇതിനിടയിൽ വരന്റെ ബന്ധുക്കൾ ക്ഷേത്രത്തിലെത്തി വരനെ കാണാനില്ലെന്ന് വധുവിന്റെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹം മുടങ്ങി. തൊട്ടുപിന്നാലെയാണ് വിഷ്ണുനാരായണൻ ബലാത്സംഗം ചെയ്തതായി യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. യുവതി പരാതി നൽകിയ വിവരം യുവാവ് അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ എളുപ്പത്തിൽ കസ്റ്റഡിയിലെടുക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

