പാട്ടും കളിയുമായി കുട്ടനാടി വയലിൽ മഴയുത്സവം
text_fieldsതൃക്കരിപ്പൂർ: കുട്ടനാടി വയലിലെ ചേറിൽ നാടൊന്നാകെയിറങ്ങി. തൃക്കരിപ്പൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ സംഘടിപ്പിച്ച മഴപ്പൊലിമയിൽ നാട്ടിപ്പാട്ടുപാടിയും ചളിയിൽ നൃത്തംചവിട്ടിയും ആഘോഷമാക്കി. വിവിധ മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളും പങ്കാളികളായി.
വെള്ളാപ്പ് ജങ്ഷനിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും ഹരിതകർമ സേനാംഗങ്ങളും വിവിധ സന്നദ്ധസംഘടന ഭാരവാഹികളും അണിനിരന്ന ഘോഷയാത്രയോടെയാണ് മഴപ്പൊലിമക്ക് തുടക്കമിട്ടത്. മഴപ്പൊലിമക്ക് അഖിൽ ചന്തേരയുടെ നാടൻപാട്ട് കൊഴുപ്പേകി. തുടർന്ന് നെല്ലുകുത്തൽ മത്സരം, ഓട്ടമത്സരം, തൊപ്പിക്കളി, നിധിതേടൽ, ബലൂൺ പൊട്ടിക്കൽ തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു.
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അധ്യക്ഷ എം. മാലതി അധ്യക്ഷത വഹിച്ചു. ഡോ.അഞ്ജൽ കൃഷ്ണകുമാർ മുഖ്യാതിഥിയായി.ജില്ല മിഷൻ കോഓഡിനേറ്റർ കെ. രതീഷ്കുമാർ, പ്രോഗ്രാം കൺവീനർ കെ.പി. ജയദേവൻ, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം. മനു, എം. സൗദ, കെ.എം. ഫരീദ, ഇ. ഷൈമ,കെ.വി. രാധ, ഇ. ശശിധരൻ, എ. രജീന, എൽ.കെ. യൂസഫ്, എം. ഹൈറുന്നീസ, വി.എം. ശ്രീധരൻ, സി. കൃഷ്ണൻ, പി.കെ. റഹ്മത്ത് എന്നിവർ സംസാരിച്ചു. സമാപനയോഗത്തിൽ സമ്മാനദാനം നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.