വധശ്രമം: പ്രതികൾക് അഞ്ച് വര്‍ഷം തടവ്
text_fieldsകാസര്‍കോട്: വഴിതർക്കത്തിെൻറ പേരിൽ നാലംഗ കുടുംബത്തെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക് അഞ്ച് വർഷത്തെ തടവ് ശിക്ഷയും 10,000 രൂപ വീതം പിഴയും വിധിച്ചു. ആദൂര്‍ ബെള്ളൂരിലെ സുബ്ബണ്ണറൈ, മകന്‍ വിശ്വനാഥ റൈ, സുബ്ബണ്ണ റൈയുടെ മകളുടെ ഭര്‍ത്താവ് രാമണ്ണ ഷെട്ടി എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചത്. പിഴ തുകയില്‍ 7000 രൂപ വീതം അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കാനും ഉത്തരവിട്ടു.
വെള്ളൂര്‍ ആനക്കളയിലെ കൊറഗപ്പ റൈ(64), ഭാര്യ രേവതി(51), മക്കളായ ഗുരുരാജ്(31), ജയരാജ്(30) എന്നിവരാണ് വധശ്രമത്തിനിരയായത്. 2010 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം. പറമ്പിലൂടെ റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കൊറഗപ്പറൈയും ജ്യേഷ്ഠന്‍ സുബ്ബണ്ണറൈയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിെൻറ തുടർച്ചയെന്നോണം 27 ന് രാത്രി 9ണിയോടെ സുബ്ബണ്ണറൈയും മകനും മരുമകനും കൊറഗപ്പറൈയുടെ വീട്ടില്‍ അതിക്രമിച്ചു കയറി നാലുപേരെയും കഠാരകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് സുബ്ബണ്ണറൈ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ വധ ശ്രമത്തിന് ആദൂര്‍ പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.