ഗണേഷ്കുമാർ പ്രതിയായ മർദനക്കേസ്: പരാതി പിൻവലിപ്പിക്കാൻ സമ്മർദം
text_fieldsഅഞ്ചൽ: കെ.ബി. ഗണേഷ്കുമാർ എം.എൽ.എ യുവാവിനെയും മാതാവിെനയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ സമ്മർദശ്രമം. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശിയായ വീട്ടമ്മ അഞ്ചൽ പൊലീസിലും പുനലൂർ ഡിവൈ.എസ്.പിക്കും നൽകിയ പരാതി പിൻവലിപ്പിക്കാനാണ് ഉൗർജിത നീക്കം നടക്കുന്നത്.
എൻ.എസ്.എസ് കരയോഗം വഴിയും വനിതാസംഘം വഴിയുമാണ് വീട്ടമ്മക്കുമേൽ ആദ്യം സമ്മർദം ഉണ്ടായത്. എന്നാൽ, ഇതിന് വഴങ്ങാതെ വീട്ടമ്മയും മകനും നിലപാടിൽ ഉറച്ചുനിൽക്കുകയും മജിസ്ട്രേറ്റിന് മുന്നിലെത്തി രഹസ്യമൊഴി നൽകുകയും ചെയ്തു. വനിതാ കമീഷനിലും പരാതി നൽകി. ഇതോടെ എം.എൽ.എയുടെ നില കൂടുതൽ പരുങ്ങലിലായി. ഈ സാഹചര്യത്തിലാണ് പരാതി പിൻവലിപ്പിക്കാൻ ശക്തമായ സമ്മർദം ഗണേഷ്കുമാറിനെ അനുകൂലിക്കുന്ന ഉന്നതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഈ ദൗത്യവുമായി കഴിഞ്ഞദിവസങ്ങളിൽ അടുത്ത ചില ബന്ധുക്കൾ വീട്ടമ്മയെ വീട്ടിലെത്തി നേരിട്ടും ഫോണിലൂടെയും സംസാരിച്ചു. കൂടാതെ വിദേശത്തുള്ള ഭർത്താവിനെയും ബന്ധുക്കളിൽ ചിലരെയും ബന്ധപ്പെട്ട് സമ്മർദം ചെലുത്തുന്നുണ്ട്. മക്കളുടെ ഭാവിയോർത്ത് പരാതിയിൽ നിന്ന് പിന്മാറണമെന്നും കേസിെൻറ നൂലാമാലകളിൽെപട്ട് ഭാവി തകർക്കരുതെന്നുമാണ് ഉപദേശരൂപേണയുള്ള സമ്മർദം. ഇതോടൊപ്പം എൻ.എസ്.എസ് നേതൃത്വത്തിെൻറ ഇടപെടലും ഉള്ളതായാണ് സൂചന.
ഗണേഷുമായി അടുപ്പമുള്ള ചില ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരുടെ സമ്മർദവും ഈ വിഷയത്തിലുണ്ടായിട്ടുണ്ട്. കേസ് ഒത്തുതീർക്കാൻ 25 ലക്ഷം രൂപ നൽകാമെന്നും മാപ്പുപറയിക്കാമെന്നുമുള്ള വാഗ്ദാനമാണ് ചില മധ്യസ്ഥർ മുന്നോട്ടുെവച്ചിട്ടുള്ളത്. എന്നാൽ, ചില്ലിക്കാശുപോലും തങ്ങൾക്ക് ആവശ്യമില്ലെന്നും മാപ്പുപറഞ്ഞാൽ മതിയെന്നുമുള്ള നിലപാടിലാണ് വീട്ടമ്മയുടെ കുടുംബം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇവരുടെ ഭർത്താവ് ഗൾഫിലേക്ക് നാളെ തിരിച്ചുപോകും. അതിനുമുമ്പ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശക്തമായ സമ്മർദം ഉണ്ടെന്ന് വീട്ടമ്മയുടെ ഭർത്താവ് സമ്മതിക്കുന്നുണ്ട്. ചർച്ച വിജയിച്ചാൽ കേസ് പിൻവലിക്കുമെന്നും അദ്ദേഹം പറയുന്നു. അനുരഞ്ജനത്തിന് വഴിയൊരുക്കി കേസിൽ മെെല്ലപ്പോക്ക് സമീപനമാണ് പൊലീസും സ്വീകരിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.