മുഖ്യശത്രു ആരെന്ന് സി.പി.എം തീരുമാനിക്കണം -കെ.സി. വേണുഗോപാൽ
text_fieldsമലപ്പുറം: കോൺഗ്രസാണോ ബി.ജെ.പിയാണോ മുഖ്യശത്രുവെന്ന് സി.പി.എം തീരുമാനിക്കണമെന്ന് എ.െഎ.സി.സി ജനറൽ െസക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. മലപ്പുറം പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കോൺഗ്രസിനെ എതിർക്കുന്ന കാര്യം മനസ്സിലാക്കാം. എന്നാൽ, ബിഹാർ, തെലുങ്കാന, കർണാടക എന്നിവിടങ്ങളിലെല്ലാം സി.പി.എം തനിച്ച് മത്സരിക്കുന്നത് മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനാണ് ഉപകരിക്കുക. ഇൗ സംസ്ഥാനങ്ങളിൽ സി.പി.െഎ കോൺഗ്രസിന് ഒപ്പമാണെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി മാനിക്കേണ്ടി വരും. ഒാരോ ക്ഷേത്രത്തിനും വ്യത്യസ്ത ആചാരങ്ങളായിരിക്കും. പ്രത്യാഘാതം പൂർണമായി കണക്കിലെടുത്തുള്ള വിധിയാണോ എന്നറിയില്ല. ബി.ജെ.പിയുടെ കഴിഞ്ഞ നാലര വർഷത്തിനിടയിലെ ഭരണത്തിൽ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാനായിട്ടില്ല. കള്ളനോട്ട് നിയമവിധേയമായി എന്നത് മാത്രമാണ് നോട്ടുനിരോധനത്തിെൻറ നേട്ടം. ഇന്ധനവില വർധന കുത്തനെ കയറുകയാണ്.
രാജ്യത്തിെൻറ ചരിത്രത്തിലെ പ്രതിരോധ രംഗത്തെ ഏറ്റവും വലിയ അഴിമതിയാണ് റഫാൽ കേസ്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ട്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായിരിക്കും റഫാലെന്നും വേണുഗോപാൽ പറഞ്ഞു. എ.പി. അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.