ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കൽ കേന്ദ്രത്തിന് അനുകൂല നിലപാടെന്ന് മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കേന്ദ്രസർക്കാറിന് അനുകൂല സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഉപരിതലമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ദേശീയപാതക്കുവേണ്ടി കേരളത്തിൽ ഭൂമി നിലവിലുള്ള വില കണക്കാക്കിയാണ് ഏറ്റെടുക്കുന്നത്. അതിനോട് ഉപരിതല ഗതാഗത മന്ത്രാലയത്തിന് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. അത് കാരണം തലപ്പാടി-ചെങ്കള വരെയും ചെങ്കള-നീലേശ്വരം വരെയുമുള്ള ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കൽ പ്രയാസമായി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടന്നു. കേന്ദ്രമന്ത്രിയും സജീവമായ ചില നിർദേശങ്ങൾ വെച്ചു. ചില നിർദേശങ്ങൾ കേരളവും വെച്ചു. പരസ്പരം ചർച്ചചെയ്ത് തീരുമാനിക്കും. ചർച്ച പോസിറ്റിവ് ആയിരുന്നു’’ -മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനെത്ത തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ പ്രശ്നവും ചർച്ചചെയ്തു. ഇതിൽ 59 പദ്ധതികളിൽ മൂെന്നണ്ണം മാത്രമാണ് നടപ്പായത്. 192 കി.മീറ്റർ റോഡിെൻറ സ്ഥാനത്ത് 18 കി.മീറ്റർ റോഡ് മാത്രമാണ് അംഗീകരിച്ചത്. അത് തിരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കേണ്ട ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുത്താൽ തങ്ങൾ ബാക്കി കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാതയിൽ കൊല്ലം- കോഴിക്കോട് വരെയും പിന്നീട് ഹോസ്ദുർഗ് -ബേക്കൽ, കൊല്ലത്തിന് ഇപ്പുറം കോവളം വരെയും സംസ്ഥാനം തന്നെ വികസിപ്പിക്കാനാണ് ഉേദ്ദശ്യം. പദ്ധതിക്ക് സ്പെഷൽ പർപസ് വെഹിക്കിളിന് ‘സിയാലു’ മായിച്ചേർന്ന് സംസ്ഥാനം രൂപം നൽകിയിട്ടുണ്ട്. 5000 കോടിേയാളം രൂപ ചെലവ് വേണ്ടിവരും. സഹായിക്കാൻ തയാറാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സർക്കാർ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഭാഗംകൂടി ദേശീയ ജലപാതയുടെ ഭാഗമാക്കണമെന്നും എസ്.പി.വിയുടെ ഭാഗമായി തങ്ങളെയും ഉൾപ്പെടുത്തണമെന്നും കേന്ദ്രം നിർദേശിച്ചു. ഇക്കാര്യത്തിൽ പ്രശ്നമില്ല എന്ന് അറിയിച്ചു.
കൊച്ചിയിലെ ചില കനാലുകൾകൂടി ചേർത്തുള്ള പ്രത്യേകമായ ജലപാതക്ക് വേണ്ടി വിശദ പഠന റിപ്പോർട്ട് സമർപ്പിച്ചാൽ സഹകരിക്കാൻ തയാറാണെന്ന് കേന്ദ്രം അറിയിച്ചു. തലസ്ഥാനവികസനവുമായി ബന്ധപ്പെട്ട് തയാറാക്കിയ സമഗ്ര റിങ് റോഡ് പദ്ധതിയുടെ ഡി.പി.ആർ അംഗീകരിച്ചാ നടപടി സ്വീകരിക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി വിലയുടെ കാര്യത്തിൽ നിലപാടിലെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.