മെസ്സിയുടെ പേരിലെ കള്ളക്കളി: അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടും
text_fieldsവി. അബ്ദുറഹ്മാന്, മെസ്സി
തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന കള്ളക്കളിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് പ്രാഥമികാന്വേഷണം നടത്താൻ ഗവർണറുടെ അനുമതി തേടും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് റിപ്പോർട്ട് നൽകും. മുൻ മന്ത്രിക്കെതിരായ അന്വേഷണമായതിനാലാണ് ഗവർണറുടെ അനുമതി തേടുന്നത്.
തട്ടിപ്പ് അന്വേഷിക്കുന്ന എസ്.ഐ.ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. തട്ടിപ്പിൽ മുൻ കായിക മന്ത്രി, പ്രൈവറ്റ് സെക്രട്ടറി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടാണ് എസ്.ഐ.ടി സമർപ്പിച്ചത്. വിജിലൻസ് അന്വേഷണം വേണമെന്നും കേസെടുക്കമെന്നുമായിരുന്നു റിപ്പോർട്ടിലെ ശിപാർശന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

