Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പിണറായിസത്തോടുള്ള പ്രതികാരം!
cancel
camera_alt

എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി​യി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം  ഫോട്ടോ- ബൈജു കൊടുവള്ളി

വെ​റു​പ്പ്, ധാ​ർ​ഷ്ട്യം, ധി​ക്കാ​രം, അ​ഹ​ങ്കാ​രം. പി​ന്നെ അ​ഴി​മ​തി, സ്വ​ജ​ന​പ​ക്ഷ​പാ​തി​ത്വം, അ​ധി​കാ​ര പ്ര​മ​ത്ത​ത, ഉ​ന്മൂ​ല​ന​ശൈ​ലി. ഇ​ത്ത​രം നി​ല​പാ​ടി​നോ​ടു​ള്ള ക​ന​ത്ത പ്ര​തി​ഷേ​ധം. അ​താ​യ​ത്​ പി​ണ​റാ​യി​സ​ത്തി​നേ​റ്റ ശ​ക്ത​മാ​യ തി​രി​ച്ച​ടി. മാ​ർ​ക്സി​സ്​​റ്റ് പാ​ർ​ട്ടി​യു​ടെ ശ​ക്തി​ദു​ർ​ഗ​ങ്ങ​ൾ ത​ക​ർ​ന്ന​ടി​ഞ്ഞു. പാ​ർ​ട്ടി​യു​ടെ കേ​ഡ​റും പ്ര​വ​ർ​ത്ത​ക​രും ത​ന്നെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ തി​രി​ഞ്ഞു. യു.​ഡി.​എ​ഫി​ന്റെ മേ​ന്മ​യേ​ക്കാ​ളേ​റെ​യാ​യി പി​ണ​റാ​യി വി​ജ​യ​​ന്റെ നി​ല​പാ​ടു​ക​ളോ​ടു​ള്ള ജ​ന​ത്തി​​ന്റെ വെ​റു​പ്പാ​ണ്​ ഈ ​യു.​ഡി.​എ​ഫ്​ സൂ​നാ​മി​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഇ​ത്ര​വ​ലി​യ തോ​ൽ​വി​ക്കു​പി​ന്നി​ൽ പി​ണ​റാ​യി​യു​ടെ​ത​​ന്നെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ, പാ​ർ​ട്ടി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ്​ സി.​പി.​എ​മ്മി​​ന്റെ തോ​ൽ​വി​ക്കു കാ​ര​ണ​മെ​ന്നു പ​റ​ഞ്ഞാ​ലും ത​മാ​ശ​യാ​വി​ല്ല.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും അ​ത്ര​ക്ക്​ ഈ ​നേ​താ​വി​നെ വെ​റു​ത്തി​രു​ന്നു എ​ന്നാ​ണ്​ ക​രു​തേ​ണ്ട​ത്. പാ​ർ​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ഈ ​ബാ​ധ​യെ അ​ക​റ്റാ​ൻ ഇ​ങ്ങ​നെ​യൊ​രു ഷോ​ക്ക്​ ട്രീ​റ്റ്​​​മെ​ന്റ്​ ന​ൽ​ക​ണ​മെ​ന്ന്​ അ​വ​രും ക​രു​തി​യി​രി​ക്ക​ണം. അ​ത​ല്ലെ​ങ്കി​ൽ ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി​ഗ്രാ​മ​ങ്ങ​ളി​ലും ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ല​പ്പു​ഴ, കൊ​ല്ലം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ഇ​ങ്ങ​നെ​യൊ​രു തി​രി​ച്ച​ടി ഒ​രി​ക്ക​ലും ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. അ​വ​സാ​നം ‘ക​ട​ക്കൂ പു​റ​ത്ത്’​ എ​ന്ന്​ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പ​റ​യേ​ണ്ടി​വ​ന്ന അ​വ​സ്ഥ. ധ​ർ​മ​ട​ത്തു​പോ​ലും പി​ണ​റാ​യി വി​ജ​യ​ന്​ വി​യ​ർ​ത്തു​കു​ളി​ക്കേ​ണ്ടി​വ​ന്നു. ച​ത്ത​തി​നൊ​ക്കു​മേ ജീ​വി​ച്ചി​രി​ക്കി​ലും എ​ന്ന​തു​പോ​ലെ തോ​ൽ​വി​ക്കു തു​ല്യ​മാ​യ ക​ഷ്ടി​ച്ച ജ​യം കൊ​ണ്ട്​ അ​ദ്ദേ​ഹ​ത്തി​ന്​ തൃ​പ്​​ത​നാ​കേ​ണ്ടി​വ​ന്നു. സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​ബു​ദ്ധ​രാ​ണെ​ന്ന്​ തെ​ളി​യി​ച്ച തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്നേ കാ​ണാ​നാ​കൂ. ത​ളി​പ്പ​റ​മ്പി​ലെ ടി.​കെ. ഗോ​വി​ന്ദ​നും പ​യ്യ​ന്നൂ​രി​ലെ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും അ​മ്പ​ല​പ്പു​ഴ​യി​ലെ ജി. ​സു​ധാ​ക​ര​നും പു​റ​ത്തു​വ​ന്ന്​ പാ​ർ​ട്ടി​യു​ടെ ധാ​ർ​മി​ക​ത്ത​ക​ർ​ച്ച​യു​ടെ ക​ഥ​ക​ൾ പ​റ​ഞ്ഞ​പ്പോ​ൾ​പോ​ലും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്​ ത​ല​യി​ൽ വെ​ളി​ച്ച​മു​ദി​ച്ചി​ല്ല. അ​ഹ​ന്ത​യു​ടെ ല​ഹ​രി​യി​ൽ അ​വ​ർ അ​ണി​ക​ളു​ടെ പ​രി​ദേ​വ​ന​ങ്ങ​ൾ അ​റി​ഞ്ഞി​ല്ല.

ഏ​കഛ​ത്രാ​ധി​പ​തി​യാ​യ നേ​താ​വി​​ന്റെ മു​ന്നി​ൽ നി​ൽ​ക്കാ​ൻ പോ​ലും ഭ​യ​ക്കു​ന്ന നേ​തൃ​ത്വ​മാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടേ​ത്. അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം മു​ത​ൽ പി​ണ​റാ​യി വി​ജ​യ​നു​മു​ന്നി​ൽ മു​ട്ടി​ലി​ഴ​യു​ന്ന​താ​ണ്​ അ​ണി​ക​ൾ ക​ണ്ട​ത്. പാ​ർ​ട്ടി​യും നേ​തൃ​ത്വ​വും ഭ​ര​ണ​വും ഭ​ര​ണ​കൂ​ട​വു​മൊ​ക്കെ ഒ​റ്റ​യൊ​രാ​ളി​ലേ​ക്ക്​ ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്, പ​ത്തു​വ​ർ​ഷം മു​മ്പു​മു​ത​ൽ അ​വ​ർ ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ, ആ​ദ്യ നാ​ലു​വ​ർ​ഷം മ​ന്ത്രി​സ​ഭ​ക്കു​ള്ളി​ൽ അ​ൽ​പ​മെ​ങ്കി​ലും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ള്ള​വ​ർ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ തി​രു​ത്ത​ൽ വ​രു​മെ​ന്ന പ്ര​തീ​ക്ഷ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടാം മ​ന്ത്രി​സ​ഭ​യാ​യ​പ്പോ​ൾ ക്യാ​പ്​​റ്റ​ൻ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്​ ക​പ്പ​ൽ പോ​യാ​ൽ​മ​തി എ​ന്നാ​യി. അ​വ​സാ​നം ക​പ്പ​ലി​നോ​ടൊ​പ്പം മ​ന്ത്രി​സ​ഭ​യാ​കെ മു​ങ്ങു​ന്ന​താ​ണ്​ ക​ണ്ട​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ അ​ത്​ ആ​ശ്വാ​സ​മാ​യി​രി​ക്കും ന​ൽ​കു​ക-​കാ​ര​ണ​വും ഭൂ​ത​വു​മൊ​​ക്കെ തി​ര​യാ​നും അ​ന്വേ​ഷി​ക്കാ​നു​മു​ള്ള സാ​വ​കാ​ശം ഇ​നി​യെ​ങ്കി​ലും പാ​ർ​ട്ടി നേ​തൃ​ത്വം ക​ണ്ടെ​ത്തും എ​ന്ന ആ​ശ്വാ​സം!

അ​​​തേ​സ​മ​യം കോ​ൺ​ഗ്ര​സി​നും യു.​ഡി.​എ​ഫി​നും നേ​തൃ​ത്വം ന​ൽ​കാ​നും ആ​ത്മ​ധൈ​ര്യം പ​ക​രാ​നും വി.​ഡി. സ​തീ​ശ​ൻ ന​ൽ​കി​യ സം​ഭാ​വ​ന ചെ​റു​ത​ല്ല. യു.​ഡി.​എ​ഫി​ലെ എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ളെ​യും ചേ​ർ​ത്തു​നി​ർ​ത്തി. നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സ്യ​ത ക​ണ്ടെ​ത്തി​യ ഘ​ട​ക​ക​ക്ഷി​ക​ൾ മൂ​ന്നു സീ​റ്റു​ക​ൾ കോ​ൺ​ഗ്ര​സി​ന്​ ആ​ദ്യ​മാ​യി സം​ഭാ​വ​ന ന​ൽ​കി. ‘ടീം ​യു.​ഡി.​എ​ഫ്’​ എ​ന്ന നി​ല​യി​ലേ​ക്ക്​ മു​ന്ന​ണി​യെ മാ​റ്റി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​ത്​ വി.​ഡി. സ​തീ​ശ​​ന്റെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​ണ്. വ​ലി​യ നി​ല​യി​ൽ മു​ന്ന​ണി​യെ ജ​യി​പ്പി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ വ​ന​വാ​സ​ത്തി​നു പോ​കു​മെ​ന്ന സ​തീ​ശ​​ന്റെ പ്ര​ഖ്യാ​പ​നം മു​ന്ന​ണി​യെ ചെ​റു​താ​യൊ​ന്നു​മ​ല്ല സ്വാ​ധീ​നി​ച്ച​ത്. സ​തീ​ശ​​ന്റെ രാ​ഷ്​​ട്രീ​യ ക​ണ​ക്കു​കൂ​ട്ട​ലെ​ല്ലാം ശ​രി​യാ​വു​ക​യാ​യി​രു​ന്നു. കേ​ര​ളാ കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ്​ ഗ്രൂ​പ്പി​നു ന​ൽ​കി​യ എ​ട്ടു സീ​റ്റി​ൽ ഏ​ഴും ജ​യി​ച്ചു.

ഇ​തി​നി​ട​യി​ലും എ​ൻ.​ഡി.​എ മൂ​ന്ന്​ സീ​റ്റു​ക​ളി​ൽ ജ​യി​ച്ചു എ​ന്ന​ത്​ കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല. ഇ​ട​തു​ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ, എ​തി​രെ നി​ൽ​ക്കു​ന്ന ശ​ക്ത​നാ​യ​വ​നാ​രോ അ​യാ​​ളെ വി​ജ​യി​പ്പി​ക്കു​ക എ​ന്ന​താ​യി​രി​ക്ക​ണം ജ​നം ക​ണ്ടെ​ത്തി​യ പോം​വ​ഴി. ഈ ​വോ​ട്ടി​ങ്​ രീ​തി ത​ദ്ദേ​ശ തെ​ര​​ഞ്ഞെ​ടു​പ്പി​ലും ക​ണ്ടി​രു​ന്ന​താ​ണ്. ​തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലേ​ക്ക്​ എ​ൻ.​ഡി.​എ​ക്ക്​ ഭ​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യ​ത്​ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വോ​ട്ടും കൂ​ടി കി​ട്ടി​യ​തു​കൊ​ണ്ടാ​ണെ​ന്ന്​ അ​വ​ർ ത​​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ പോ​ലും 85 സീ​റ്റി​നു​മേ​ൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. പൊ​തു​ജ​ന വി​കാ​രം ഭ​ര​ണ​വി​രു​ദ്ധ​മാ​യി​രി​ക്കു​മെ​ന്നു​മാ​ത്ര​മേ അ​വ​ർ ക​രു​തി​യി​രു​ന്നു​ള്ളു. ഇ​ത്ര​യേ​റെ വെ​റു​പ്പ്​ ജ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ ബോ​ധ്യ​മാ​കു​ന്ന​ത്​ ഇ​ന്ന​ലെ വോ​​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ ശേ​ഷ​മാ​ണ്. ​അ​ങ്ങ​നെ മ​ന്ത്രി​സ​ഭ​യി​ലെ മി​ക്ക​വ​രും തോ​റ്റ​മ്പി. ധ​ർ​മ​ട​ത്ത്​ പി​ണ​റാ​യി വി​ജ​യ​ൻ ആ​റു​റൗ​ണ്ട്​​വ​രെ വി​യ​ർ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്നു എ​ന്ന​ത്​ ആ​രും സ്വ​പ്​​ന​ത്തി​ൽ പോ​ലും ക​രു​താ​ത്ത തി​രി​ച്ച​ടി​യു​ടെ ല​ക്ഷ​ണ​മാ​യി​രു​ന്നു. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​​ന്റെ പ​തി​നാ​ലാം ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ​ത​ന്നെ അ​തു സം​ഭ​വി​ച്ചു എ​ന്ന​ത്​ കെ.​കെ. ര​മ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു കാ​വ്യ​നീ​തി​യാ​യി. എ​ൺ​പ​തി​ലേ​റെ പേ​ർ മ​ത്സ​രി​ച്ച സി.​പി.​എ​മ്മി​ൽ ജ​യി​ച്ച​വ​രു​ടെ എ​ണ്ണം മു​സ്‍ലിം​ലീ​ഗ് എം.​എ​ൽ.​എ​മാ​രു​ടെ എ​ണ്ണ​ത്തി​ന്​ അ​ടു​​ത്തു​മാ​ത്രം എ​ത്തി​യെ​ന്ന​തും ലീ​ഗി​നെ വ​ർ​ഗീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​നും അ​ങ്ങ​നെ അ​ധി​ക്ഷേ​പി​ച്ച​വ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ച​തി​നു​മു​ള്ള മ​​റ്റൊ​രു കാ​വ്യ​നീ​തി​യാ​യേ കാ​ണാ​നാ​കൂ.

മാ​ണി​ഗ്രൂ​പ്​ ചി​ത്ര​ത്തി​ൽ നി​ന്ന്​ നി​ശ്ശേ​ഷം മാ​ഞ്ഞു​പോ​യി.​ അ​വ​ർ മ​ത്സ​രി​ച്ച പ​ന്ത്ര​ണ്ട്​ സീ​റ്റി​ലും തോ​റ്റു. മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​നും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ്​ കെ. ​മാ​ണി​യും ചീ​ഫ്​ വി​പ്പാ​യി​രു​ന്ന പ്ര​ഫ. ജ​യ​രാ​ജും എ​ല്ലാം തോ​റ്റു. വാ​സ്​​ത​വ​ത്തി​ൽ കെ.​എം. മാ​ണി​യോ​ട്​ താ​ൽ​പ​ര്യ​മു​ള്ള ​നേ​തൃ​ത്വ​മാ​ണ്, യു.​ഡി.​എ​ഫി​ന്​ എ​ക്കാ​ല​വു​മു​ള്ള​ത്. അ​തി​നാ​ൽ അ​വ​ർ യു.​ഡി.​എ​ഫി​ലേ​ക്ക്​ ക്ഷ​ണി​ക്കു​ക​യും ചെ​യ്​​തു. ത​യാ​റാ​യ ജോ​സ്​ കെ. ​മാ​ണി​യെ പി​ണ​റാ​യി​യു​ടെ ഇ​ട​പെ​ട​ൽ​മൂ​ലം മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ൻ ത​ട​ഞ്ഞു​നി​ർ​ത്തി​യ​തും മു​ന്ന​ണി​യി​ൽ തു​ട​രേ​ണ്ടി​വ​ന്ന​തും ച​രി​ത്ര​മാ​ണ്. ഫ​ലം, അ​ട​പ​ട​ലം ത​ക​ർ​ന്നു എ​ന്ന​താ​യി!

സോ​ഷ്യ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ എ​ന്ന പേ​രി​ൽ ജാ​തി സാ​മു​ദാ​യി​ക നേ​താ​ക്ക​ളെ കൈ​യി​ലെ​ടു​ത്തു നി​ർ​ത്തു​ക എ​ന്ന​താ​ണ്​ പി​ണ​റാ​യി വി​ജ​യ​ൻ കു​റേ​ക്കാ​ല​മാ​യി ചെ​യ്തു​വ​ന്ന​ത്. എ​സ്.​എ​ൻ.​ഡി.​പി, എ​ൻ.​എ​സ്.​​എ​സ്​ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രെ കൂ​ടെ കൊ​ണ്ടു​ന​ട​ക്കു​ക​യും മ​റ്റ് അ​പ​ര​മ​ത വൈ​രം പ​റ​യു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​തു​വ​ഴി രാ​ഷ്​​ട്രീ​യ അ​ടി​ത്ത​റ വ​ലു​താ​ക്കാ​​മെ​ന്ന് ക​രു​തു​ക​യും ചെ​യ്​​ത നേ​താ​വാ​യി പി​ണ​റാ​യി വി​ജ​യ​ൻ മാ​റി. ആ ​ത​ണ​ലി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും മ​റ്റും ന​ട​ത്തി​യ മ​താ​ധി​ക്ഷേ​പ​​ങ്ങ​ളെ വ​ലി​യ കാ​ര്യ​മെ​ന്ന മ​ട്ടി​ൽ ര​സി​ച്ചി​രു​ന്നു. ഇ​ത്ര​യേ​റെ വ​ർ​ഗീ​യ ചേ​രി​തി​രി​വു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച മ​റ്റൊ​രു കാ​ല​ഘ​ട്ട​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ജ​മാ​അ​​ത്തെ ഇ​സ്‍ലാ​മി​യു​ടെ മേ​ൽ എ​ല്ലാ​ത്തി​നും പ​ഴി​ചാ​രി. കോ​ൺ​ഗ്ര​സി​​ന്റെ ഹൈ​ക​മാ​ൻ​ഡ്​ മു​സ്‍ലിം ലീ​ഗാ​ണെ​ന്നു പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​രം ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഭ​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

ക​ണ്ണൂ​ർ കോ​ട്ട​യി​ൽ എം.​വി.​രാ​ഘ​വ​നെ പോ​ലു​ള്ള​വ​ർ പ​ണ്ടും ഇ​ള​ക്ക​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​പോ​ലൊ​രു പൊ​ളി​ച്ചെ​ഴു​ത്ത്​ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ്​ ഉ​ണ്ടാ​യ​ത്. തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ സി.​പി.​എം ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ നി​ന്നും തു​ട​ച്ചു​മാ​റ്റ​പ്പെ​ടു​മെ​ന്ന ഈ ​ചു​വ​രെ​ഴു​ത്ത്​ മാ​നി​ക്കാ​ൻ സി.​പി.​എ​മ്മി​ന്​ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ച​രി​ത്ര​മാ​യി മാ​റാ​ൻ സ​മ​യം വേ​ണ്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionKerala AssemblyAssembly Elections 2026
News Summary - Revenge on Pinarayi's ideology!
Next Story