Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമധ്യമേഖലയിൽ...

മധ്യമേഖലയിൽ യു.ഡി.എഫിന്​ വൻ കുതിപ്പ്

text_fields
bookmark_border
മധ്യമേഖലയിൽ യു.ഡി.എഫിന്​ വൻ കുതിപ്പ്
cancel
camera_alt

എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന്​ വി​ജ​യി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ജെ വി​നോ​ദി​നൊ​പ്പം ഡി.​സി.​സി ഓ​ഫി​സി​ന് മു​ന്നി​ൽ ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന ഹൈ​ബി ഈ​ഡ​ൻ എം.​പി​യും മേ​യ​ർ വി.​കെ മി​നി​മോ​ളും പ്ര​വ​ർ​ത്ത​ക​രും

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ധ്യ​മേ​ഖ​ല​യി​ൽ ഇ​ക്കു​റി വ​ൻ മു​ന്നേ​റ്റം ന​ട​ത്തി യു.​ഡി.​എ​ഫ്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ മു​ന്ന​ണി സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം നേ​ടി​യ​പ്പോ​ൾ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്​ തു​ട​ർ ഭ​ര​ണ​ത്തി​ന്​ നി​ർ​ണാ​യ​ക പ​ങ്ക്​​വ​ഹി​ച്ച തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്​ ജി​ല്ല​ക​ളി​ൽ നി​ല​കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കി. മേ​ഖ​ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന്​ മ​ത്സ​രി​ച്ച നാ​ലു മ​​ന്ത്രി​മാ​ർ തോ​ൽ​ക്കു​ക​യും ചെ​യ്തു. മേ​ഖ​ല​യി​ലെ ആ​കെ​യു​ള്ള 44 സീ​റ്റു​ക​ളി​ൽ ഇ​ക്കു​റി 15 സീ​റ്റ്​ എ​ൽ.​ഡി.​എ​ഫി​ൽ നി​ന്ന്​ യു.​ഡി.​എ​ഫ്​ പി​ടി​ച്ചെ​ടു​ത്തു. യു.​ഡി.​എ​ഫ്​ 28 സീ​റ്റ്​ സ്വ​ന്ത​മാ​ക്കി​​യ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​ന്​ 16 സീ​റ്റേ നേ​ടാ​ൻ ക​ഴി​ഞ്ഞു​ള്ളൂ. 2021ൽ ​എ​ൽ.​ഡി.​എ​ഫ്​ 31 സീ​റ്റും യു.​ഡി.​എ​ഫ്​ 13 സീ​റ്റു​മാ​ണ്​ നേ​ടി​യ​ത്.

അ​തേ​സ​മ​യം ന​ഷ്ട​മാ​യ സീ​റ്റു​ക​ളെ​ക്കാ​ൾ ഇ​ട​തു​മു​ന്ന​ണി​യെ അ​ല​ട്ടു​ക വി​ജ​യി​ച്ച പ​ര​മ്പ​രാ​ഗ​ത സീ​റ്റു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വോ​ട്ട്​ വി​ഹി​ത​ത്തി​ൽ ഉ​ണ്ടാ​യ വ​ൻ ഇ​ടി​വാ​ണ്. ഇ​ക്കു​റി വീ​ണ്ടും മ​ത്സ​രി​ച്ച്​ വി​ജ​യി​ച്ച പ്ര​മു​ഖ ഇ​ട​ത്​ നേ​താ​ക്ക​ളു​ടെ പോ​ലും ഭൂ​രി​പ​ക്ഷ​ത്തി​ൽ വ​ൻ കു​റ​വാ​ണ്​ ഉ​ണ്ടാ​യ​ത്. അ​​​തേ​സ​മ​യം യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഭൂ​രി​പ​ക്ഷം കു​ത്ത​നെ ഉ​യ​രു​ക​യും ചെ​യ്തു. പ​ല​രു​ടെ​യും ഭൂ​രി​പ​ക്ഷം ഇ​ര​ട്ടി​യും മൂ​ന്നി​ര​ട്ടി​യും വ​രെ വ​ർ​ധി​ച്ചു. യു.​ഡി.​എ​ഫ് ത​രം​ഗം ആ​ഞ്ഞു​വീ​ശി​യി​ട്ടും തൃ​ശ്ശൂ​രും പാ​ല​ക്കാ​ടും എ​ൽ.​ഡി.​എ​ഫി​നെ പ​രി​പൂ​ർ​ണ​മാ​യി കൈ​വി​ട്ടി​ല്ല.

ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​ത്തി​ന്​ പു​റ​മെ 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന്​ ഭി​ന്ന​മാ​യി ഇ​ക്കു​റി മ​ധ്യ​മേ​ഖ​ല​യി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം ന​ട​ന്ന​ത്​​ ഇ​ട​തു​മു​ന്ന​ണി​ക്ക്​ തി​രി​ച്ച​ടി​യാ​യി. കോ​ൺ​ഗ്ര​സ്​ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​യ​ർ​ത്തി​യ ‘ഡീ​ൽ’ ആ​രോ​പ​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു വ​ന്ന വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ​വു​മാ​ണ്​ (എ​ഫ്.​സി.​ആ​ർ.​എ) ഇ​തി​ന്​ പ്ര​ധാ​ന​മാ​യും വ​ഴി​​യൊ​രു​ക്കി​യ​ത്.

ആ​ഞ്ഞ​ടി​ച്ച യു.​ഡി.​എ​ഫ്​ ത​രം​ഗ​ത്തി​ൽ മേ​ഖ​ല​യി​ൽ മ​ത്സ​രി​ച്ച അ​ഞ്ചു മ​ന്ത്രി​മാ​രി​ൽ നാ​ലു പേ​രും തോ​റ്റു. തൃ​ത്താ​ല​യി​ൽ എം.​ബി. രാ​ജേ​ഷ്, ക​ള​മ​ശ്ശേ​രി​യി​ൽ പി. ​രാ​ജീ​വ്, ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഡോ. ​ആ​ർ. ബി​ന്ദു, ഇ​ടു​ക്കി​യി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ്​ തോ​റ്റ​ത്. ഒ​ല്ലൂ​രി​ൽ സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ വി​ജ​യി​ച്ചു. പാ​ല​ക്കാ​ട്​ ബി.​ജെ.​പി പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചി​രു​ന്ന ശോ​ഭ സു​രേ​ന്ദ്ര​നും മ​ണ​ലൂ​രി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ടി.​എ​ൻ പ്ര​താ​പ​നും തോ​റ്റു.

2021ൽ ​എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ആ​കെ​യു​ള്ള 14 സീ​റ്റി​ൽ യു.​ഡി.​എ​ഫ്​ ഒ​മ്പ​തും എ​ൽ.​ഡി.​എ​ഫ്​ അ​ഞ്ചും സീ​റ്റു​മാ​ണ്​ നേ​ടി​യ​ത്. ഇ​ക്കു​റി യു.​ഡി.​എ​ഫ്​ എ​ല്ലാ സീ​റ്റും വി​ജ​യി​ച്ച്​ ജി​ല്ല തൂ​ത്തു​വാ​രി. ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച കൊ​ച്ചി, ക​ള​മ​ശ്ശേ​രി, വൈ​പ്പി​ൻ, കേ​ത​മം​ഗ​ലം, കു​ന്ന​ത്തു​നാ​ട്​ മ​ണ്ഡ​ല​ങ്ങ​ൾ ഇ​ക്കു​റി ഇ​ട​തു മു​ന്ന​ണി​ക്ക്​ ന​ഷ്ട​മാ​യി. ഇ​തി​ൽ കൊ​ച്ചി, ക​ള​മ​ശ്ശേ​രി, കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ങ്ങ​ൾ ഉ​റ​പ്പാ​യി വി​ജ​യി​ക്കാ​മെ​ന്നും തൃ​പ്പൂ​ണി​ത്തു​റ, വൈ​പ്പി​ൻ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ല്ല സാ​ധ്യ​ത​യും ഇ​ട​തു​മു​ന്ന​ണി വി​ല​യി​രു​ത്തി​യി​രു​ന്നു.

അ​ഞ്ചി​ല്‍ അ​ഞ്ചു സീ​റ്റും തൂ​ത്തു​വാ​രി​യ ഇ​ടു​ക്കി​യി​ലും യു.​ഡി.​എ​ഫ്​ ഉ​ജ്വ​ല വി​ജ​യ​മാ​ണ്​​ നേ​ടി​യ​ത്. സം​സ്ഥാ​ന​മൊ​ട്ടാ​കെ​യു​ണ്ടാ​യ ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​ത്തി​നൊ​പ്പം ഇ​ടു​ക്കി​യി​ലെ ഭൂ ​പ്ര​ശ്ന​ങ്ങ​ളും ഇ​ത്ത​വ​ണ ജി​ല്ല യു.​ഡി.​എ​ഫി​ന് കൈ ​കൊ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 2021ൽ ​ഇ​ടു​ക്കി​യി​ൽ ആ​കെ​യു​ള്ള അ​ഞ്ചു സി​റ്റീ​ൽ നാ​ലെ​ണ്ണം എ​ൽ.​ഡി.​എ​ഫ്​ നേ​ടി​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ൽ മാ​​ത്ര​മാ​ണ്​ അ​ന്ന്​ യു.​ഡി.​എ​ഫ്​ ജ​യി​ച്ച​ത്.

തൃ​ശൂ​രി​ൽ ആ​കെ​യു​ള്ള 13ൽ ​ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ൾ എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന​പ്പോ​ൾ നാ​ലു സീ​റ്റു​ക​ൾ യു.​ഡി.​എ​ഫി​നെ തു​ണ​ച്ചു. അ​ഞ്ച് സീ​റ്റു​ക​ളി​ൽ ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച സി.​പി.​ഐ ഇ​ത്ത​വ​ണ മൂ​ന്നാ​യി ചു​രു​ങ്ങി. ഒ​ല്ലൂ​രി​ൽ ​മ​ന്ത്രി കെ. ​രാ​ജ​ൻ പ​രി​ക്കി​ല്ലാ​തെ വി​ജ​യി​ച്ചു​ക​യ​റി​യ​പ്പോ​ൾ കൊ​ടു​ങ്ങ​ല്ലൂ​രും തൃ​ശൂ​രും കൈ​വി​ട്ടു. പാ​ല​ക്കാ​ടും ഇ​ട​തു മു​ന്ന​ണി​യെ പൂ​ർ​ണ​മാ​യി കൈ​വി​ട്ടി​ല്ല. ജി​ല്ല​യി​ൽ ആ​കെ​യു​ള്ള 12 സീ​റ്റി​ൽ ഏ​ഴി​ട​ത്ത്​ എ​ൽ.​ഡി.​എ​ഫും അ​ഞ്ചി​ട​ത്ത്​ യു.​ഡി.​എ​ഫും വി​ജ​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionKerala AssemblyAssembly Elections 2026
News Summary - UDF makes huge leap in the central region
Next Story