Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേരാമ്പ്രയിൽ ടി.പി....

പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണന് ജയം എളുപ്പമല്ല -ഡോ. പി.കെ. പോക്കർ; ‘ജയപരാജയം മുസ്‍ലിമിൽ കൊണ്ടുപോയികെട്ടുന്നത് സംഘപരിവാർ യുക്തിക്ക് പ്രചാരമാകും’

text_fields
bookmark_border
പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണന് ജയം എളുപ്പമല്ല -ഡോ. പി.കെ. പോക്കർ; ‘ജയപരാജയം മുസ്‍ലിമിൽ കൊണ്ടുപോയികെട്ടുന്നത് സംഘപരിവാർ യുക്തിക്ക് പ്രചാരമാകും’
cancel

കോഴിക്കോട്: തെരഞ്ഞെടുപ്പുകളിൽ മുസ്‍ലിം കൺസോളിഡേഷൻ എന്ന ആഖ്യാനത്തിന് പുതുമയില്ലെന്നും ദീർഘകാലമായി ഏക ശിലയിൽ കൊതിയുണ്ടാക്കിയ മുസ്‍ലിമിനെ പ്രതിഷ്ഠിച്ച ചർച്ചകൾക്ക് നമ്മൾ സാക്ഷ്യം വഹിക്കുകയാണെന്നും ഇടതുചിന്തകനും എഴുത്തുകാരനുമായ ഡോ. പി.കെ. പോക്കർ. മുസ്‍ലിംകൾ മറ്റു ജനവിഭാഗങ്ങൾ പോലെ പലതാണ്. അവരും പല പാർട്ടികളിലും പ്രവർത്തകരായും വോട്ടർമാരായും നിലനിൽക്കുന്ന കേരളമാണ് യാഥാർഥ്യം. ജയിച്ചാലും തോറ്റാലും ബഹുജനങ്ങൾ കൂടുതൽ എങ്ങോട്ടു നീങ്ങി എന്നതിന് പകരം മുസ്‍ലിമിൽ കൊണ്ട് പോയി കെട്ടുന്നത് മുസ്‍ലിമെന്ന ഒരേ ഒരു അപരനെ സൃഷ്ടിക്കുകയും അതിലൂടെ സംഘപരിവാർ യുക്തി പ്രചാരം നേടുകയുമാണ് ചെയ്യുക -​അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സന്ദർഭം നോക്കി വോട്ട് ചെയ്യുന്ന ചുരുങ്ങിയത് 10 ശതമാനം ജനങ്ങൾ ഉണ്ടെന്നാണ് കഴിഞ്ഞ കാല അനുഭവങ്ങൾ കാണിക്കുന്നത്. ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ഭരണ തുടർച്ചക്കു അനുകൂലമാണോ, എതിരാണോ എന്ന ചോദ്യമാണ് മുഖ്യമായി നാട്ടിൻ പുറങ്ങളിൽ ഉയർന്നു കേട്ടത്. ഭരണ വിരുദ്ധ വികാരം ഇല്ലെങ്കിലും ബഹുജനങ്ങളിൽ ഒരു വിഭാഗം സ്ഥായിയായ അധികാരത്തെ അത്ര ഇഷ്ടപ്പെടുന്നില്ല.

ഉദാഹരണമായി കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിലെ പത്തുപഞ്ചായത്തുകളിൽ ആറെണ്ണം ഇപ്പോൾ യു ഡി എഫ് ആണ് ഭരിക്കുന്നത്. മറ്റു നാല് പഞ്ചായത്തുകളിൽ നാലിൽ ഇടതു പക്ഷത്തിന് വോട്ടു കുറഞ്ഞിട്ടുമുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിലും ഈ പ്രവണത കാണാൻ കഴിയും. അങ്ങിനെ വരുമ്പോൾ സ .ടി പി രാമകൃഷ്ണന് ജയിച്ചു കയറണമെങ്കിൽ എളുപ്പമല്ല. ജയിച്ചാൽ അത് കേരളം ഇടതുപക്ഷം ഭരിക്കണമെന്ന ബോധ്യം നിലനിൽക്കുന്നു എന്നാണ് കാണിക്കുക.

ലോക്കൽ ബോഡി തെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും എക്കാലത്തും കാണിക്കുന്ന വോട്ടു വ്യത്യാസങ്ങൾ നിരീക്ഷിച്ചാൽ കേരളീയരിൽ സന്ദർഭാനുസരണം കക്ഷി രാഷ്ട്രീയ തീരുമാനങ്ങൾക്ക് വഴിപ്പെടാത്ത 10 ശതമാനമോ അതിലധികമോ വോട്ടർമാർ സ്ഥിരമായി ഇവിടെയുണ്ട്. അതിനാൽ ഈ യാഥാർഥ്യങ്ങൾ മൂടിവെച്ചു മുസ്‍ലിം/ ന്യൂന പക്ഷ കേന്ദ്രിത ആഖ്യാനം ഉണ്ടാക്കുന്നത് വർഗീയ പ്രസ്ഥാനങ്ങൾക്ക് മാത്രമാണ് ഗുണം ചെയ്യുക -അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

കുറിപ്പിന്റെ പൂർണരൂപം:

തെരഞ്ഞെടുപ്പുകളിൽ മുസ്‍ലിം കൺസോളിഡേഷൻ..?

തെരഞ്ഞെടുപ്പുകളിൽ മുസ്‍ലിം കൺസോളിഡേഷൻ എന്ന ആഖ്യാനത്തിന് പുതുമയില്ല. ദീർഘകാലമായി ഏക ശിലയിൽ കൊതിയുണ്ടാക്കിയ മുസ്‍ലിമിനെ പ്രതിഷ്ഠിച്ച ചർച്ചകൾക്ക് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. എന്നാൽ മുസ്‍ലിംകൾ മറ്റു ജനവിഭാഗങ്ങൾ പോലെ പലതാണ്. അവരും പല പാർട്ടികളിലും പ്രവർത്തകരായും വോട്ടർമാരായും നിലനിൽക്കുന്ന കേരളമാണ് യാഥാർഥ്യം. ജയിച്ചാലും തോറ്റാലും അതിൽ ബഹുജനങ്ങൾ കൂടുതൽ എങ്ങോട്ടു നീങ്ങി എന്നതിന് പകരം മുസ്‍ലിമിൽ കൊണ്ട് പോയി കെട്ടുന്നത് മുസ്‍ലിമെന്ന ഒരേ ഒരു അപരനെ സൃഷ്ടിക്കുകയും അതിലൂടെ സംഘപരിവാർ യുക്തി പ്രചാരം നേടുകയുമാണ് ചെയ്യുക.

ഇന്ന് എന്റെ വീട്ടിൽ നാല് ബന്ധുക്കൾ വന്നു. അവർ കാന്തപുരം സുന്നികളും ഇടതു പക്ഷത്തിന് വോട്ടു ചെയ്തവരുമാണ്. നാല് ദിവസം മുൻപ് ഞാൻ കുടുംബത്തിലെ ഏറ്റവും പ്രായമുള്ള ഒരു സഹോദരിയെ (90+) അവരുടെ വീട്ടിൽ പോയി കാണാനിടയായി. അവർ വീട്ടിലിരുന്ന് സി.പി.എമ്മിനു വോട്ടു ചെയ്ത വിവരം എന്നോട് പറയുകയുണ്ടായി . പറഞ്ഞു വരുന്നത് കേരളത്തിലെ വിവിധ മത ജാതി വിഭാഗങ്ങളിലെ മനുഷ്യർ ഇടതും വലതും തീവ്ര വലതുമായി വോട്ടു രേഖപ്പെടുത്തി കഴിഞ്ഞു.

കേരളത്തിൽ സന്ദർഭം നോക്കി വോട്ട് ചെയ്യുന്ന ചുരുങ്ങിയത് പത്തു ശതമാനം ജനങ്ങൾ ഉണ്ടെന്നാണ് കഴിഞ്ഞ കാല അനുഭവങ്ങൾ കാണിക്കുന്നത്. ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ഭരണ തുടർച്ചക്കു അനുകൂലമാണോ, എതിരാണോ എന്ന ചോദ്യമാണ് മുഖ്യമായി നാട്ടിൻ പുറങ്ങളിൽ ഉയർന്നു കേട്ടത്. ഭരണ വിരുദ്ധ വികാരം ഇല്ലെങ്കിലും ബഹുജനങ്ങളിൽ ഒരു വിഭാഗം സ്ഥായിയായ അധികാരത്തെ അത്ര ഇഷ്ടപ്പെടുന്നില്ല.

ഉദാഹരണമായി കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിലെ പത്തുപഞ്ചായത്തുകളിൽ ആറെണ്ണം ഇപ്പോൾ യു ഡി എഫ് ആണ് ഭരിക്കുന്നത്. മറ്റു നാല് പഞ്ചായത്തുകളിൽ നാലിൽ ഇടതു പക്ഷത്തിന് വോട്ടു കുറഞ്ഞിട്ടുമുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിലും ഈ പ്രവണത കാണാൻ കഴിയും. അങ്ങിനെ വരുമ്പോൾ സ .ടി പി രാമകൃഷ്ണന് ജയിച്ചു കയറണമെങ്കിൽ എളുപ്പമല്ല. ജയിച്ചാൾ അത് കേരളം ഇടതുപക്ഷം ഭരിക്കണമെന്ന ബോധ്യം നിലനിൽക്കുന്നു എന്നാണ് കാണിക്കുക.

ലോക്കൽ ബോഡി തെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും എക്കാലത്തും കാണിക്കുന്ന വോട്ടു വ്യത്യാസങ്ങൾ നിരീക്ഷിച്ചാൽ കേരളീയരിൽ സന്ദർഭാനുസരണം കക്ഷി രാഷ്ട്രീയ തീരുമാനങ്ങൾക്ക് വഴിപ്പെടാത്ത പത്തു ശതമാനമോ അതിലധികമോ വോട്ടർമാർ സ്ഥിരമായി ഇവിടെയുണ്ട്. അതിനാൽ ഈ യാഥാർഥ്യങ്ങൾ മൂടിവെച്ചു മുസ്‍ലിം/ ന്യൂന പക്ഷ കേന്ദ്രിത ആഖ്യാനം ഉണ്ടാക്കുന്നത് വർഗീയ പ്രസ്ഥാനങ്ങൾക്ക് മാത്രമാണ് ഗുണം ചെയ്യുക.

ഡോ . പി കെ .പോക്കർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp ramakrishnanpk pokkerfathima thahiliyaKerala Assembly Election 2026
News Summary - tp ramakrishnan pk pokker fathima thahiliya
Next Story