Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിയെ ട്രോളി...

പിണറായിയെ ട്രോളി വി.ടി. ബൽറാം; ‘ശ്ശെടാ.. ഇത് എന്നെക്കുറിച്ചുള്ള സിപിഎം പരിഹാസമായിരുന്നല്ലോ! മുഖ്യമന്ത്രിയും ആ ലൈൻ പിടിക്കുകയാണോ?’

text_fields
bookmark_border
പിണറായിയെ ട്രോളി വി.ടി. ബൽറാം; ‘ശ്ശെടാ.. ഇത് എന്നെക്കുറിച്ചുള്ള സിപിഎം പരിഹാസമായിരുന്നല്ലോ! മുഖ്യമന്ത്രിയും ആ ലൈൻ പിടിക്കുകയാണോ?’
cancel

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശ​നെ ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിനാണ് താൻ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവും തൃത്താലയിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ വി.ടി. ബൽറാം. ‘ശ്ശെടാ.. ഇത് എന്നേക്കുറിച്ചുള്ള സിപിഎമ്മുകാരുടെ സ്ഥിരം അധിക്ഷേപവും പരിഹാസവുമായിരുന്നല്ലോ! എന്നിട്ടിപ്പോ ബഹു.മുഖ്യമന്ത്രിയും ആ ലൈൻ പിടിക്കുകയാണോ?’ എന്നാണ് ബൽറാം ചോദിച്ചത്.

വിവിധ വിഷയങ്ങളിൽ ഇടപെട്ട് നിരന്തരം ​ഫേസ്ബുക്കിൽ എഴുതുന്ന വി.ടി. ബൽറാമിനെ അതിന്റെ പേരിൽ സി.പി.എം നേതാക്കളും ഇടത് സൈബർ പോരാളികളും വ്യാപകമായി പരിഹസിക്കാറുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബൽറാമിന്റെ കുറിപ്പ്.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ഖ്യ പ്ര​ചാ​ര​ണ വി​ഷ​യം സി.​പി.​എം-​ബി.​ജെ.​പി ഡീ​ൽ വി​വാ​ദ​ത്തി​ൽ ചു​റ്റി​ത്തി​രി​യു​ന്ന​തി​നി​ടെയാണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ത​മ്മി​ൽ സം​വാ​ദം സജീവ ചർച്ചയായത്. മു​ഖ്യ​മ​ന്ത്രി​യെ ഞാ​യ​റാ​ഴ്ച സ​തീ​ശ​ൻ പ​ര​സ്യ​സം​വാ​ദ​ത്തി​ന്​ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. മ​റു​പ​ടി​യാ​യി, വി​ക​സ​ന​ത്തി​ൽ സം​വാ​ദ​ത്തി​നു​ണ്ടോ എ​ന്ന ഫേ​സ്ബു​ക് പോ​സ്റ്റു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​ങ്ക​ളാ​ഴ്ച രം​ഗ​ത്തു​വ​ന്നു.

എന്നാൽ, ‘ഫേസ്ബുക്കിൽ ഉള്ള ഒരു സംവാദത്തിനാണ് വി.ഡി. സതീശനെ ഞാൻ ക്ഷണിച്ചത്. ഫേസ്ബുക്കിലുള്ള സംവാദത്തിന് തയ്യാറല്ല എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. ആ സംവാദം നടക്കട്ടെ’ -എന്നാണ് ഇന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇതോടെ പരസ്യസംവാദത്തിൽനിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയതായി കോൺഗ്രസുകാർ തിരിച്ചടിച്ചു. ‘സംവാദമാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ, മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം’ -എന്ന കുറിപ്പുമായി വി.ഡി. സതീശനും രംഗത്തെത്തി.

‘‘എ​ന്നാ​ൽ ഇ​നി ഇ​തി​ൽ സം​വാ​ദം ആ​യാ​ലോ’’ എ​ന്ന്​ ചോ​ദി​ച്ചാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി, സ​ർ​ക്കാ​റി​ന്‍റെ 37 നേ​ട്ട​ങ്ങ​ൾ പ​റ​യു​ന്ന കാ​ർ​ഡു​ക​ൾ ഷെ​യ​ർ ചെ​യ്​​ത​ത്. പി​ന്നാ​ലെ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ഇ​ത്​ പ​ങ്കു​വെ​ച്ചു. എ​ല്ലാ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ന​മു​ക്ക്​ നോ​ക്കാം എ​ന്ന രീ​തി​യി​ൽ കൊ​ല്ല​ത്ത്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലും സം​വാ​ദ​സാ​ധ്യ​ത മു​ഖ്യ​മ​ന്ത്രി ത​ള്ളി​യി​ല്ല. പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ന്‍റെ മ​റു​പ​ടി പോ​സ്റ്റ്​ വ​ന്നു. ‘‘സം​വാ​ദ​ത്തി​ന്​ ത​യാ​ർ എ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ സ്ഥി​തി​ക്ക്​ സ്ഥ​ല​വും സ​മ​യ​വും കൂ​ടി അ​ദ്ദേ​ഹ​ത്തി​ന്​ തീ​രു​മാ​നി​ക്കാം. പ​റ​യു​ന്ന സ്ഥ​ല​ത്ത്, പ​റ​ഞ്ഞ സ​മ​യ​ത്ത്​ ഞാ​നെ​ത്തും. ബാ​ക്കി ജ​നം തീ​രു​മാ​നി​ക്ക​ട്ടെ’’ എ​ന്നാ​യി​രു​ന്നു സ​തീ​ശ​ന്‍റെ മ​റു​പ​ടി. പ​റ​വൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴും ഇ​ക്കാ​ര്യം സ​തീ​ശ​ൻ ആ​വ​ർ​ത്തി​ച്ചു.

സം​വാ​ദ​ത്തി​ന്​ ഭ​ര​ണ, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഒ​രു​ക്ക​മെ​ന്ന്​ അ​റി​യി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ അ​ത്​ ന​ട​ക്കു​മോ എ​ന്ന ആ​കാം​ക്ഷ​യി​ലേ​ക്ക്​ കൂ​ടി പ്ര​ചാ​ര​ണ​രം​ഗം മാ​റി. എന്നാൽ, ഇതോടെ മുഖ്യമന്ത്രി പ്ലേറ്റ് മാറ്റി. നേരിട്ടുള്ള സംവാദമല്ല, ഫേസ്ബുക് സംവാദമാണ് താൻ ഉദ്ദേശിച്ചത് എന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VT BalramPinarayi VijayanVD SatheesanKerala Assembly Election 2026
News Summary - kerala assembly election: vt balram against pinarayi vijayan debate with vd satheesan
Next Story