കേരള പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsഎം.കെ സാനു, എസ്. സോമനാഥ്, സഞ്ജു വി. സാംസൺ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അധ്യാപകനും എഴുത്തുകാരനുമായ എം.കെ. സാനുവിനാണ് കേരള ജ്യോതി പുരസ്കാരം.
മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് (സയൻസ് ആൻഡ് എൻജിനീയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർക്ക് കേരള പ്രഭ പുരസ്കാരവും കലാമണ്ഡലം വിമലാ മേനോൻ (കല), ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. ടി.കെ. ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹിക സേവനം, ആശ വർക്കർ), വി.കെ. മാത്യൂസ് (വ്യവസായ-വാണിജ്യം) എന്നിവർക്ക് കേരള ശ്രീ പുരസ്കാരവും ലഭിച്ചു. എം.കെ. സാനുവിനായി അദ്ദേഹത്തിന്റെ ചെറുമകൻ അനിത് കൃഷ്ണനും സഞ്ജു സാംസണിനായി ഭാര്യ ചാരുലതയുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.