കോവിഡ് നിരീക്ഷണ വാർഡിൽനിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പിടിയിൽ; കൂട്ടാളിയെ കണ്ടെത്തിയില്ല
text_fieldsമഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് നിരീക്ഷണ വാർഡിൽനിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പിടിയിൽ. പോക്സോ കേസിൽ പ്രതിയായ എടവണ്ണപ്പാറ പൊന്നാട് സ്വദേശി കുറ്റിക്കാട്ടിൽ മെഹബൂബിനെയാണ് (22) കൊണ്ടോട്ടി സി.ഐ ബിജുവിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ചൊവ്വാഴ്ച പുലർച്ച നടത്തിയ പരിശോധനയിൽ മെഹബൂബ് വീട്ടിൽ വന്ന് പണവും വസ്ത്രവും എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങിയത്. ഇയാളെ കൂടെ രക്ഷപ്പെട്ട റംഷാദിനെ കണ്ടെത്താനായില്ല. പ്രത്യേക അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി 12.30ഓടെയാണ് മെഹബൂബ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ കോഴിക്കോട് കല്ലായി സ്വദേശി നൗഷാദ് എന്ന റംഷാദിനൊപ്പം(19) രക്ഷപ്പെട്ടത്. ആശുപത്രിയിൽ തടവുകാർക്കായുള്ള പ്രത്യേക വാർഡിൽനിന്ന് സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ശുചിമുറിയിലെ വെൻറിലേഷൻ വഴിയാണ് ഇവർ പുറത്തിറങ്ങിയത്. പിന്നീട് ആശുപത്രിയിലെ ആംബുലൻസ് ജീവനക്കാരെൻറ ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
റംഷാദിെൻറ പേരിൽ നിരവധി മോഷണക്കേസുകൾ ജില്ലക്കകത്തും പുറത്തും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിെൻറ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ, പി. സഞ്ജീവ് എന്നിവരാണ് അന്വേഷണം നടന്നുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.