സൗജന്യ വാക്സിൻ: മുഖ്യമന്ത്രിയോട് കമീഷൻ തെരഞ്ഞെടുപ്പ് വിശദീകരണം ചോദിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയനോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം തേടി. വിശദീകരണം എഴുതി നൽകാൻ ആവശ്യപ്പെട്ട് കമീഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ചട്ടലംഘനം സംബന്ധിച്ച് പരാതി കിട്ടിയെന്നും മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. അതേസമയം പെരുമാറ്റച്ചട്ടലംഘനമെന്ന ആക്ഷേപം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. കോവിഡ് ചികിത്സ സംസ്ഥാനത്ത് സൗജന്യമാണെന്നും അതിെൻറ ഭാഗമാണ് കോവിഡ് വാക്സിൻ വിതരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, കെ.സി. ജോസഫ് എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ എന്നിവരാണ് പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന്് വിവിധ പരാതികളിൽ ആവശ്യപ്പെട്ടിരുന്നു. മന്ത്രി എ.സി. മൊയ്തീൻ വോട്ട് ചെയ്തത് ഏഴ് മണിക്കാണെന്ന് കലക്ടറുടെ റിപ്പോർട്ട് ലഭിച്ചതായും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. മന്ത്രി വോെട്ടടുപ്പ് ആരംഭിക്കുന്ന രാവിലെ ഏഴ് മണിക്ക് മുമ്പ് വോട്ട് ചെയ്െതന്നായിരുന്നു പരാതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.