പ്രളയം: രക്ഷാപ്രവർത്തനത്തിൽ കേന്ദ്ര-സംസ്ഥാന സേനകൾ
text_fieldsകോഴിക്കോട്: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ അകപ്പെട്ട് വീടുകളിലും മറ്റും ഒറ്റപ്പെട്ടവരെ രക്ഷെപടുത്താൻ കേന്ദ്ര-സംസ്ഥാന സേനകൾ തീവ്ര പരിശ്രമത്തിൽ. ദേശീയ ദുരന്ത നിവാരണ സേനയുടെ 169 സംഘങ്ങളും വ്യോമസേനയുടെ 22 ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു.
ഇന്ത്യൻ ആർമിയുടെയും സൈന്യത്തിെൻറ എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സിെൻറയും 23 കോളം, നാവികസേനയുടെ 40 ബോട്ടുകൾ, തീരസേനയുടെ 35 ബോട്ടുകളും ചങ്ങാടങ്ങളും അതിർത്തി രക്ഷാസേനയുടെ ജല വിഭാഗം ഉൾപ്പെടെ നാല് കമ്പനികൾ എന്നിവയും രക്ഷാദൗത്യത്തിൽ ഏർെപ്പട്ടിരിക്കുകയാണെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സി.ആർ.പി.എഫ് രക്ഷാദൗത്യത്തിനായി എത്തിക്കൊണ്ടിരിക്കുകയാണ്.
ഇവരോടൊപ്പം സംസ്ഥാനത്തെ അഗ്നിശമനസേനയുടെ മുഴുവൻ സംഘങ്ങളും കേരള പൊലീസും മീൻപിടിത്ത ബോട്ടുകളും മത്സ്യെത്താഴിലാളികളും നാട്ടുകാരും എല്ലാം ചേർന്ന് തീവ്രമായ രക്ഷാ പ്രവർത്തനം നടന്നുവരുന്നു. നാല് ലക്ഷത്തിലധികം ആളുകളെ ഇതിനോടകം ക്യാമ്പുകളിലും മറ്റ് സുരക്ഷിത സ്ഥാനത്തും എത്തിച്ചിട്ടുണ്ട്. കുടുങ്ങി കിടക്കുന്ന ബാക്കിയുള്ളവരെ രക്ഷിക്കാൻ ഊർജിതമായ പ്രവർത്തനങ്ങൾ നടക്കുകയാണ്.
കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണം എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുകയാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടു നിന്ന് മുഴുവൻ ആളുകളും രക്ഷാപ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.