Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹായം എവിടെ നിന്ന്...

സഹായം എവിടെ നിന്ന് ലഭിച്ചാലും സ്വീകരിക്കണം -എ.കെ. ആൻറണി

text_fields
bookmark_border
സഹായം എവിടെ നിന്ന് ലഭിച്ചാലും സ്വീകരിക്കണം -എ.കെ. ആൻറണി
cancel

തിരുവനന്തപുരം: കേരളത്തിലെ ഒാരോ വ്യക്തിയും ഒര​ു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്​ നൽകിയാൽ സംസ്ഥാനം കരകയറുമെന്ന മുഖ്യമന്ത്രിയുടെ ആശയത്തോട്​ യോജിക്കുന്നുവെന്ന്​ മുൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ. ആൻറണി. കഴിയുന്ന എല്ലാവരും ഒരു മാസത്തെ ശമ്പളം ദുരിത ബാധിതർക്കായി നൽകണം. സഹായം ഏത്​ രാജ്യത്തു നിന്ന്​ ലഭിച്ചാലും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

മുഴുവൻ ആളുകളും സംസ്​ഥാന സർക്കാറിനൊപ്പം നിൽക്കണം. അടിസ്​ഥാന സൗകര്യമൊരുക്കാൻ അടിയന്തര ഇടപെടൽ നടത്തണം. പുതിയ കേരളത്തിന്​ ദീർഘകാല പദ്ധതികളാണ്​ വേണ്ടതെന്നും ഇതിനായി കൂടുതൽ കേ​ന്ദ്രസഹായം ലഭിക്കുമെന്നാണ്​ താൻ കരുതുന്നതെന്നും ആൻറണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsA.K. Antony
News Summary - kerala flood; help from any nation should accept: A.K. Antony-kerala news
Next Story