വന്യജീവികൾ നാട് കൈയ്യേറുന്നു, തുരത്താൻ ‘വനംവകുപ്പിന്’ പണമില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘർഷം അതിരൂക്ഷമായിരിക്കെ നിയന്ത്രിക്കാ നായി ചിലവിടാൻ വനംവകുപ്പിന്‍റെ കൈയ്യിൽ ഓട്ടക്കാശ് മാത്രം. അടിയന്തര ആവശ്യങ്ങൾക്കായി പോലും ചെലവഴിക്കാൻ പണമില്ലാത്ത അവസ്ഥ. നിരീക്ഷണത്തിനും മറ്റുമായി ഫീൽപോകുന്ന റാപ്പിഡ് റസ്പോ ൺസ് ടീം (ആർ.ആർ.ടി) സംഘങ്ങൾക്ക് വാഹനങ്ങളിൽ ഇന്ധനംനിറച്ചതിന്‍റെ കാശുപോലും കിട്ടുന്നി ല്ലെന്ന ആക്ഷേപവും നിലവിലുണ്ട്. മാത്രമല്ല, കഴിഞ്ഞ ആറുമാസത്തിലധികമായി വനംവകുപ്പിലെ താൽക്കാലിക വാച്ചർമാർ ശമ്പളം കിട്ടാതെ പ്രതിസന്ധിയിലുമാണ്.
2015- 26 സാമ്പത്തിക വർഷം ബജറ്റ് വിഹിതമായി നീക്കിവെച്ച 305.61 കോടിയാണ് ഇപ്പോഴുള്ള ഏകപ്രതീക്ഷ. അതാകട്ടെ ബജറ്റ് പാസായി സാമ്പത്തികവർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ മാത്രമെ വകുപ്പിന് ചെല വിടാനാകൂ. വന്യജീവി ആക്രമണം മൂലം നിരവധി മനുഷ്യജീവനുകൾ പൊലിഞ്ഞതിന്‍റെ അടിസ്ഥാന ത്തിൽ അടിയന്തര ഇടപെടലിനായി പത്ത് മിഷനുകൾ വനംവകുപ്പ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്‍റെ പ്രവർ ത്തനം ആരംഭിക്കണമെങ്കിൽത്തെ വലിയസാമ്പത്തിക ചെലവാണ് വകുപ്പിന് മുന്നിലുള്ളത്. ഇത് കൂടാതെ 19 ആർ.ആർ.ടികൾക്ക് പുറമെ ഒൻപത് എണ്ണം കൂടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും പൂർണസജ്ജ മായിട്ടില്ല.
അതിനും സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായിട്ടുണ്ട്. വന്യജീവി ആക്രമണം രുക്ഷമായ വയനാടിനായി ദുരന്തനിവാരണ അതോറിറ്റി നൽകിയ 50 ലക്ഷവും ആർ.ആർ.ടി സംഘങ്ങൾക്ക് വന്യജീവീ ആക്രമണങ്ങൾ തടയാൻ അത്യാവശയം വേണ്ട ഉപകരണങ്ങൾ വാങ്ങാൻ കിഫ്ബി വഴി അനുവദിച്ച 110 കോടിയുമാണ് ഏക ആശ്വാസം. കിഫ്ബിവഴിയുള്ള ഫണ്ട് എല്ലാം ടെന്‍റർ ക്ഷണിച്ച് നടപടിക്രമങ്ങൾ പാലിച്ചുവേണം ചെലവിടാൻ. അതിനും അത്യാവശ്യം കാലതാമസം വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശമ്പളമില്ലാതെ താൽക്കാലിക വാച്ചർമാർ ദുരിതത്തിൽ
തിരുവനന്തപുരം: മൂവായിരത്തോളം വരുന്ന താത്കാലിക ഫോറസ്റ്റ് വാച്ചര്‍മാരുടെ വേതന കാര്യം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ കേന്ദ്ര- സംസ്ഥാന പ്രോജക്ടുകൾക്ക് കീഴിൽ വരുന്ന ഇവർക്ക് ഫണ്ട് കിട്ടുന്ന മുറക്കാണ് വേതനം നൽകിവരുന്നതെന്നും എന്നാൽ മിക്ക പ്രോജക്ടുകളും ഇപ്പോൾ അവസാനിച്ചിരിക്കുകയാണെന്നും പ്രതിസന്ധിക്ക് കാരണം ഇതാണെന്നുമാണ് വനംവകുപ്പ് പറയുന്നത്.
കഴിഞ്ഞ കുറെ വർഷങ്ങളായുള്ള കേന്ദ്ര സർക്കാറിന്‍റെ ‘ഗ്രീൻ ഇന്ത്യ’ പ്രോജക്ടിന് കീഴിലാണ് താൽക്കാലിക വാച്ചർമാർ പ്രവർത്തിച്ചുവന്നത്. അതിന് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാർ വിഹിതവുമാണ്. എന്നാൽ ‘ഗ്രീൻ ഇന്ത്യ’ പ്രോജക്ട് കേന്ദ്ര സർക്കാർ ഇപ്പോൾ അവസാനിപ്പിച്ചി രിക്കുക യാണ്. അതിനാൽ അതിന്‍റെ പേരിലുള്ള ഫണ്ടും കിട്ടാതെയായി. പിന്നെ ഫയർ വാച്ചർമാരായ ഇവർക്ക് കാട്ടുതീ നിയന്ത്രണം ആണ് മറ്റൊരുചുമതല.
അതാകട്ടെ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മാത്രമാണ്. എല്ലാ പ്രോജക്ടുകളും ഹൃസ്വകാലാടി സ്ഥാനത്തിലായതിനാലാണ് താൽക്കാലിക കാരായ ഇവർക്ക് പ്രോജക്ട് വിഹിതം കിട്ടാതെ വേതനം മുടങ്ങുന്ന അവസ്ഥ ഉണ്ടാകുന്നത്. 70 ശതമാനത്തോളം താത്കാലിക വാച്ചര്‍മാരും ആദിവാസികളാണ്. 650 രൂപയാണ് ഇവർക്ക് ഒരുദിവസത്തെ വേതനം. ഇവർക്കും കാടുകളിൽ സുരക്ഷിതമായി ജോലിചെയ്യാൻ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന പരാതിയും വേറെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.