സാലറി കട്ട്: പണം മടക്കിനൽകുമെന്ന് വ്യക്തമാക്കാതെ ഉത്തരവ്
text_fieldsതിരുവനന്തപുരം: പിടിച്ചുെവക്കുന്ന ശമ്പള വിഹിതം മടക്കിനൽകുെമന്ന് വ്യക്തമാക്കാ തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം കുറക്കുന്ന ഉത്തരവ് ധനവകുപ് പ് പുറത്തിറക്കി. സാമ്പത്തിക സ്ഥിതി മെച്ചമാകുന്ന മുറക്ക് മടക്കിനൽകുമെന്നാണ് ഇതുവരെ സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ, അങ്ങനെയൊരു പരാമർശം ഉത്തരവിലില്ല.
എൻ.ജി.ഒ അസോസിയേഷൻ അടക്കം പ്രതിപക്ഷ സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നു. കോടതിയെ സമീപിക്കാനാണ് അവരുടെ നീക്കം. കോവിഡ് സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കിയെന്ന് ഉത്തവിൽ പറയുന്നു. പരമ്പരാഗത, കാർഷിക, വ്യവസായ, അസംഘടിത മേഖലകളിലടക്കം ഉടലെടുത്ത തൊഴിൽ സ്തംഭനം സാധാരണ ജീവിതം അസാധ്യമാക്കി. സർക്കാറിെൻറ വരുമാനം ഇടിഞ്ഞു.
ദൈനംദിന ചെലവുകൾക്കുപോലും പരിമിതമായ വായ്പാ സൗകര്യത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സർക്കാർ അതി ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി സാധാരണ ജീവിതം ഉറപ്പാക്കണം. ധനദൃഢീകരണത്തിലൂടെ ലക്ഷ്യം നേടാനാണ് നടപടികളെന്നും ഉത്തരവ് വിശദീകരിക്കുന്നു. മറ്റ് ചെലവ് നിയന്ത്രണ നടപടികളുടെ ഉത്തരവുകൾ പിന്നീട് വരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.