അജിത്കുമാറിനെതിരായ വിധി: സർക്കാർ ഹൈകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എം.ആര്‍. അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈകോടതിയിലേക്ക്. ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കംചെയ്യാൻ അപ്പീൽ നൽകും.
വിജിലന്‍സ് കോടതി ഉത്തരവ് വിജിലന്‍സ് മാന്വലിന് വിരുദ്ധമാണെന്നാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. എ.ഡി.ജി.പിയെ സംരക്ഷിക്കാൻ അദൃശ്യശക്തി പ്രവർത്തിച്ചെന്ന് നിരീക്ഷിച്ചാണ് പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം. മനോജ് വ്യാഴാഴ്ച അന്വേഷണ റിപ്പോർട്ട് തള്ളിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തിയ കോടതി, അന്തിമ റിപ്പോര്‍ട്ടിലെ മുഖ്യമന്ത്രി അംഗീകരിച്ചെന്ന പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.
നിയമത്തിന് മുന്നില്‍ പാവപ്പെട്ടവരെന്നോ പണക്കാരനെന്നോ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലെന്ന 1992ലെ ഭജന്‍ലാല്‍ കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചാണ് കോടതിയുടെ ഉത്തരവ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി വിജിലന്‍സിന്റെ ഭരണത്തലവന്‍ മാത്രമാണ്. അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ഇടപെടാന്‍ രാഷ്ട്രീയ ഉന്നതര്‍ക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനെയാണ് സർക്കാർ ഹൈകോടതിയിൽ ചോദ്യംചെയ്യുക. സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടാൽ അന്തിമ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാർതന്നെയെന്നാണ് വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.