ചികിൽസയിലിരിക്കെ േഡാക്ടർ മരിച്ച സംഭവം: ആർ.സി.സിയോട് സർക്കാർ റിപ്പോർട്ട് തേടി
text_fieldsതിരുവനന്തപുരം: ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ആര്‍സിസിയോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഒരാഴ്ച്ചയ്ക്കകം വിശദീകരണ റിപ്പോര്‍ട്ട് നല്കാനാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നിര്‍ദേശം നല്കിയിരിക്കുന്നത്.
ആർസിസിയിൽ ചികില്‍സ തേടിയ ഡോ മേരി റെജിക്കാണ് മരണം സംഭവിച്ചത് . ശസ്ത്രക്രിയ മുതല്‍ പിഴവ് സംഭവിച്ചെന്ന് ഭര്‍ത്താവ് ഡോ.റെജി ജേക്കബ് ആരോപിച്ചിരുന്നു .ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഉണ്ടായെന്ന് പറയുന്ന ചികിത്സാപ്പിഴവ്,അനാസ്ഥ, തെറ്റായ റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയവയാണ് റെജി ഉന്നയിച്ച ആരോപണങ്ങള്‍.
ആര്‍സിസി ഡയറക്ടര്‍ പോള്‍ സെബാസ്റ്റിയനോടാണ് ചികിത്സാപ്പിഴവാണോ ഡോ.മേരി റെജിയുടെ മരണകാരണം എന്നതില്‍ വിശദീകരണം നല്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.