മദ്യനയം ബാർ കൊള്ളയെന്ന് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ പുതിയ മദ്യനയം ‘ബാർ കൊള്ള’യെന്ന് യു.ഡി.എഫ്. പുതിയ നയത്തിലൂടെ വൻ അഴിമതിക്കാണ് വഴിതുറന്നതെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും യു.ഡി.എഫ് യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കഴിഞ്ഞ ഒരുവർഷവും എല്ലാ കാര്യങ്ങളിലും വ്യത്യസ്താഭിപ്രായം പറഞ്ഞിരുന്ന സി.പി.െഎ മദ്യനയത്തിെൻറ കാര്യത്തിൽ സി.പി.എമ്മുമായി യോജിച്ചത് അവിശുദ്ധബന്ധത്തിെൻറ ആഴം വ്യക്തമാക്കുന്നു.
മദ്യവിഷയത്തിലെങ്കിലും കാനം രാജേന്ദ്രൻ സി.പി.എമ്മുമായി യോജിച്ചതിൽ സന്തോഷമുണ്ടെന്നും െചന്നിത്തല പരിഹസിച്ചു. ഇടതുസർക്കാറിെൻറ മദ്യനയം സംസ്ഥാനത്തെ വൻ തകർച്ചയിലേക്ക് നയിക്കും. സംസ്ഥാനത്ത് വ്യാപകമായി മദ്യെമാഴുക്കുന്നതാണ് പുതിയ നയം. തെരഞ്ഞെടുപ്പുകാലത്ത് മദ്യലോബിയുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് യാഥാർഥ്യമാക്കുന്ന നയമാണ് പ്രഖ്യാപിച്ചത്. മയക്കുമരുന്ന് പിടികൂടുന്നതിൽ സർക്കാർ ബോധപൂർവം അലംഭാവം കാട്ടി ബാറുകൾ തുറക്കാൻ കാരണം കണ്ടെത്തുകയായിരുന്നു. ടൂറിസ്റ്റുകളുടെ വരവിലും വർധനയുണ്ടായിട്ടുണ്ട്. പുതിയ മദ്യനയത്തിനെതിരെ ശക്തമായ സമരം യു.ഡി.എഫ് ആരംഭിക്കും.
തിങ്കളാഴ്ച യു.ഡി.എഫ് ജില്ല കമ്മിറ്റികൾ വിളിച്ചുചേർക്കും. 15ന് സംസ്ഥാന സർക്കാറിെൻറ മദ്യനയത്തിനും കേന്ദ്രസർക്കാറിെൻറ കശാപ്പു നിയന്ത്രണത്തിനുമെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. മദ്യനയവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഷിബു ബേബിജോൺ പ്രകടിപ്പിച്ച വ്യത്യസ്താഭിപ്രായം വ്യക്തിപരമാണെന്ന് ആർ.എസ്.പി പ്രതിനിധി എൻ.കെ. പ്രേമചന്ദ്രൻ യോഗത്തിൽ അറിയിെച്ചന്നും ചെന്നിത്തല വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.