പരാതി നൽകാനെത്തിയയാളെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർ തുടരുന്നതിൽ ഞെട്ടി ഹൈകോടതി
text_fieldsകൊച്ചി: പരാതി നൽകാനെത്തിയ പട്ടികജാതിക്കാരനെ മർദിക്കുകയും വിലങ്ങണിയിച്ച് സ്റ്റേഷനിൽ തടഞ്ഞു വെക്കുകയും ചെയ്ത സംഭവത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവിസിൽ തുടരുന്നത് ഞെട്ടിപ്പിക്കുന്നതായി ഹൈകോടതി. ഉന്നത ഉദ്യോഗസ്ഥെൻറ അന്വേഷണ റിപ്പോർട്ടിൽ ഇരുവർക്കുമെതിരെ കുറ്റം സ്ഥിരീകരിച്ചിട്ടും ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തത് പൊലീസ് സംവിധാനത്തിെൻറ തകർച്ചയാണ്.
ഉദ്യോഗസ്ഥരുടെ നടപടി കാടത്തമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.കൊല്ലം തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ പട്ടികവിഭാഗക്കാരനായ തന്നെ ഉപദ്രവിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ ഉറുകുന്ന് ഇന്ദിരനഗറിൽ രജനിവിലാസത്തിൽ രാജീവ് നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ജില്ല പൊലീസ് മേധാവിക്ക് കൊല്ലം ഡി.സി.ആർ.ബി ഡിവൈ.എസ്.പി നൽകിയ അന്വേഷണ റിപ്പോർട്ടിൽ ഇൻസ്പെക്ടർ വിശ്വംഭരനും എസ്.ഐ ശാലുവിനുമെതിരായ ആരോപണം സ്ഥിരീകരിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ഹരജിയിലെ ആരോപണം.
ഒരു ബന്ധു ഫോണിലൂടെ അസഭ്യം പറഞ്ഞത് സംബന്ധിച്ച് പരാതി നൽകാൻ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് സ്റ്റേഷനിലെത്തിയപ്പോൾ ചൂരൽകൊണ്ട് അടിച്ച സി.ഐ പരാതിയുടെ രസീത് ചോദിച്ചതിെൻറ പേരിൽ വിലങ്ങണിയിച്ച് തടഞ്ഞുവെക്കുകയും ചെകിട്ടത്തടിക്കുകയും ചെയ്തുവെന്ന് ഹരജിയിൽ പറയുന്നു.
തുടർന്ന് അമ്മെയയും സഹോദരനെയും വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്. തൊട്ടടുത്ത ദിവസം, പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നതടക്കം കേസുകളും എസ്.ഐ രജിസ്റ്റർ ചെയ്തു. തുടർന്ന്, സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് ഡിവൈ.എസ്.പി അന്വേഷണം നടത്തിയത്.
േമയ് 25ന് അന്വേഷണ റിപ്പോർട്ട് നൽകിയിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടർന്ന്, ഡിവൈ.എസ്.പി നൽകിയ അന്വേഷണ റിപ്പോർട്ടിൽ സ്വീകരിച്ച നടപടി അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിർദേശവും നൽകി.സമൂഹത്തിെൻറ ഏറ്റവും ദുർബല വിഭാഗത്തിൽപെട്ടതിനാലാണ് തനിക്കെതിരെ അതിക്രമം ഉണ്ടായതെന്നാണ് ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നത്.
ഇത്തരക്കാർക്ക് നിയമസംവിധാനത്തിെൻറ പൂർണ പിന്തുണ ലഭിക്കേണ്ടതാണ്. ഇക്കാര്യം മനസ്സിലാക്കി വേണം സംസ്ഥാന പൊലീസ് മേധാവി നടപടി സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. തുടർന്ന്, ഹരജി ഒക്ടോബർ 22ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.