വിദേശി യുവതിയുമായുള്ള വിവാഹം: എംബസിയുടെ എൻ.ഒ.സി വേണ്ടെന്ന് ഹൈകോടതി
text_fieldsകൊച്ചി: എംബസിയുടെ എതിർപ്പില്ലാ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) ആവശ്യപ്പെടാതെ തന്നെ ശ്രീലങ്കൻ യുവതിയുമായി മാവേലിക്കര സ്വദേശിയായ യുവാവിന്റെ വിവാഹം രജിസ്റ്റർ ചെയ്ത് നൽകണമെന്ന് ഹൈകോടതി. ആവശ്യമായ രേഖകളെല്ലാം നൽകിയിട്ടും എംബസിയിൽ നിന്നുള്ള വിവാഹിതയല്ലെന്നുള്ള സർട്ടിഫിക്കറ്റ് വേണമെന്ന് നിർദേശിച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം രജിസ്റ്റർ ചെയ്ത് നൽകാത്ത മാവേലിക്കര സബ് രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് 26കാരനായ യുവാവ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ഉത്തരവ്.
നിയമപരമായി സമർപ്പിക്കേണ്ട പാസ്പോർട്ട്, വിസ, വിവാഹിതയല്ലെന്ന സത്യവാങ്മൂലം എന്നിവയൊക്കെ നൽകിയിട്ടുണ്ടെന്നും എംബസിയുടെ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിർദേശം നിയമത്തിലില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

