അപർണ കുറുപ്പിന് പൊലീസ് സുരക്ഷ
text_fieldsകൊച്ചി: സൈബർ അക്രമണവും വധഭീഷണിയും നേരിടുന്നത് പരിഗണിച്ച് ബിഗ് ടി.വി സീനിയർ കോഓഡിനേറ്റിങ് എഡിറ്റർ അപർണ കുറുപ്പിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവ്. മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട ടി.വി പരിപാടിയിലെ പരാമർശങ്ങളെ തുടർന്നുള്ള സാഹചര്യം ചൂണ്ടിക്കാട്ടി അപർണ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
താമസസ്ഥലത്തും പരിസരപ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് കോടതി നിർദേശം നൽകി. സർക്കാറടക്കം എതിർ കക്ഷികൾക്ക് നോട്ടിസ് ഉത്തരവായ കോടതി ഹരജി വീണ്ടും ഓക്ടോബർ 26ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

