കേരള രാജ്യാന്തര ഊർജമേള ഞായറാഴ്ച സമാപിക്കും
text_fieldsതിരുവനന്തപുരം: എനർജി മാനേജ്മന്റ് സെന്റർ സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ഊർജ മേളയുടെ രണ്ടാം പതിപ്പ് ഞായറാഴ്ച സമാപിക്കും. തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ നടക്കുന്ന സമാപനചടങ്ങ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
കാർബൺ രഹിത കേരളം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ ഹരിതകർമസേന അംഗങ്ങൾക്കുള്ള എൽ.ഇ.ഡി റിപ്പയറിങ് പരിശീലനം, വിദ്യാർഥികൾക്കായി നടത്തിയ വിവിധ സംസ്ഥാനതല മത്സരങ്ങൾ ഉൾപ്പെടുന്ന സ്റ്റുഡന്റ് എനർജി കോൺഗ്രസ്, പുനരുപയോഗ ഊർജസ്രോതസ്സുകൾ, ഇലക്ട്രിക്ക് കുക്കിങ്, ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവയുടെ പ്രദർശനം, എല്ലാപ്രായക്കാർക്കും മത്സരിക്കാവുന്ന മെഗാ ക്വിസ് മത്സരം എന്നിവ ഒരുക്കിയിട്ടുണ്ട്. വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനം ലഭിക്കുന്ന ക്വിസ് മത്സരത്തിന്റെ ഫൈനൽ ഞായറാഴ്ച നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.