മൂന്നാം തരംഗം മുന്നിൽ കണ്ട് സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാർ
text_fieldsതിരുവനന്തപുരം: മൂന്നാംതരംഗം മുന്നിൽകണ്ട് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിന് മരുന്നുകളും സുരക്ഷ സാമഗ്രികളും സംസ്ഥാനത്ത് നിർമിക്കാൻ സർക്കാർ സാധ്യത ആരായുന്നു. ആരോഗ്യമന്ത്രി വീണ ജോർജ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
തുടർനടപടികൾക്കായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എല്‍), കേരള സ്റ്റേറ്റ് ട്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൾസ് (കെ.എസ്.ഡി.പി.എല്‍) എന്നിവയുടെ മാനേജിങ് ഡയറക്ടര്‍മാരും ഉൾപ്പെടുന്ന കമ്മിറ്റിയുണ്ടാക്കാൻ തീരുമാനിച്ചു. കോവിഡ് മൂന്നാം തരംഗത്തില്‍ ഗ്ലൗസ്, മാസ്ക്, പി.പി.ഇ കിറ്റ് തുടങ്ങിയവയുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കാനാണ് നീക്കം.
മറ്റ് സംസ്ഥാനങ്ങളിലെ പല വ്യവസായ ശാലകളും പൂട്ടിയതിനാല്‍ സുരക്ഷ ഉപകരണക്ഷാമമുണ്ടായി. ഇത് കണക്കിലെടുത്താണ് തദ്ദേശീയ നിർമാണം ആലോചിക്കുന്നത്. ആവശ്യമുള്ള മരുന്നുകളുടെ 10 ശതമാനമാണ് കേരളത്തില്‍ നിർമിക്കുന്നത്. കെ.എസ്.ഡി.പി.എല്‍ വഴി കൂടുതല്‍ മരുന്ന് ഉൽപാദിപ്പിക്കാനായാല് വലിയ ഗുണം ലഭിക്കുമെന്നാണ് യോഗത്തിെൻറ വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.