മുൻസിഫ്-മജിസ്ട്രേറ്റ് ഇനി സിവിൽ ജഡ്ജി; കേരള ജുഡീഷ്യൽ സർവിസ് ചട്ടം ഭേദഗതി ചെയ്യും
text_fieldsRepresentational Image
തൃശൂർ: കേരള ജുഡീഷ്യൽ സർവിസിലെ മുൻസിഫ്-മജിസ്ട്രേറ്റ്, സബ്ജഡ്ജി/ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തസ്തികകളുടെ പേരുകൾ മാറ്റാൻ മന്ത്രിസഭ യോഗ തീരുമാനം. മുൻസിഫ്-മജിസ്ട്രേറ്റ് എന്നത് സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) എന്നും സബ് ജഡ്ജി/ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നത് സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) എന്നും മാറും.ഇതിന് 1991ലെ കേരള ജുഡീഷ്യൽ സർവിസ് ചട്ടം ഭേദഗതി ചെയ്യും. സുപ്രീംകോടതി നിർദേശപ്രകാരമാണ് മാറ്റം.ശിക്ഷ ഇളവ് ചട്ടഭേദഗതിക്ക് അനുമതി തേടാനും തീരുമാനമായി. സർക്കാറിന്റെ കാര്യനിർവഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളിൽ ഭേദഗതി വരുത്താൻ ഗവർണറുടെ അനുമതി തേടും. ശിക്ഷ ഇളവ് നൽകുന്നത് സംബന്ധിച്ചാണ് ഭേദഗതി. ശിക്ഷ ഇളവ് നൽകുന്നത് മന്ത്രിസഭ തീരുമാനത്തിന് വിധേയമായിരിക്കും.
ട്രിവാൻഡ്രം സോഷ്യൽ സർവിസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ രണ്ട് ഏക്കർ ഭൂമിയിൽ പുനർഗേഹം പദ്ധതി പ്രകാരം 168 ഫ്ലാറ്റുകൾ നിർമിക്കാൻ 37.62 കോടി രൂപയുടെ ഭരണാനുമതി നൽകി. സംസ്ഥാന തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ. ഷേഖ് പരീതിന്റെ പുനർനിയമന കാലാവധി ഒരുവർഷത്തേക്കുകൂടി നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.