വോട്ടുയന്ത്രം പണിമുടക്കി, തെരഞ്ഞെടുപ്പ് വൈകി; തിരുവല്ലയിൽ സ്ഥാനാർഥിക്ക് മർദനമേറ്റു
text_fieldsഎറണാകുളം കടയിരിപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടുചെയ്യാൻ വരിനിൽക്കുന്നവർ
തിരുവല്ല: നിരണം പഞ്ചായത്തിലെ ഇരതോട് 28ാം നമ്പർ ബൂത്തിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് ഇതുവരെ ആരംഭിച്ചില്ല. വോട്ട് ചെയ്യാൻ എത്തിയ നിരവധി പേർ മടങ്ങി.
പെരിങ്ങര പഞ്ചായത്തിലെ ആലംതുരുത്തിയിൽ വോട്ടുയന്ത്രം തകരാറിൽ ആയതിനെ തുടർന്ന് വോട്ടെടുപ്പ് വൈകി. പെരിങ്ങര പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആലംതുരുത്തി തെക്കുംഭാഗത്തെ ആലന്തുരുത്തി സ്കൂളിലെ ബൂത്തിലെ യന്ത്രമാണ് തകരാറിലായത്. ഏറെ നേരത്തിന് ശേഷം യന്ത്രതകരാർ പരിഹരിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
തിരുവല്ല നഗരസഭ ഇരുവെള്ളിപ്പറ 17-ാം വാർഡിൽ എൻ.ഡി.എ സ്ഥാനാർഥിയായ മണിക്കുട്ടൻ, പ്രവർത്തകരായ പുളിക്കത്തറ
സുനീഷ് , അനീഷ് തേവർമല എന്നിവർക്ക് എൽ.ഡി.എഫ് പ്രവർത്തകരുടെ മർദനമേറ്റു. ഇന്നലെ രാത്രി 11 മണിയോടെ സെൻറ് തോമസ് സ്കൂളിന് സമീപം ആയിരുന്നു സംഭവം.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബൂത്ത് കെട്ടുന്നതിനിടെ ഒരു സംഘം എത്തി വാക്കേറ്റം നടത്തുകയും മർദിക്കുകയുമായിരുന്നു. സ്ഥാനാർഥിയെയും അനീഷിനെയും നിലത്തിട്ട് ചവിട്ടി. ഇടിയേറ്റ് മൂക്കിന്റെ പാലത്തിന് പൊട്ടൽ ഉണ്ടായ സുനീഷ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ തിരുവല്ല പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

