‘കേരള’ മാർക്ക് തട്ടിപ്പ്; തുടരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സർവകല ാശാലയുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായതായും തട്ടിപ്പിെൻറ വ്യാപ്തി മനസ്സിലാക്കാൻ തു ടരന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സോഫ്റ്റ്െവയർ തകരാറാണ് പിശകിന് കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടില്ല. മോഡറേഷനുമായി ബന്ധപ്പെട്ടു സുരക്ഷാ േപ്രാട്ടോക്കോൾ പാലിക്കുന്നതിൽ അടക്കം ഗുരുതര വീഴ്ച സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. വീഴ്ചകൾ മറയാക്കി എത്രപേർക്ക് മാർക്ക് കൂടുതൽ ലഭിച്ചുവെന്ന് കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം വേണമെന്നും സിറ്റി പൊലീസ് കമീഷണർ എം.ആർ. അജിത്ത് കുമാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും.
സോഫ്റ്റ്െവറിലെ തകരാറാണ് മോഡറേഷൻ നൽകിയതിൽ പിശകുണ്ടാകുന്നതിനു കാരണമായതെന്നാണ് സർവകലാശാല നിയോഗിച്ച രണ്ട് അന്വേഷണ സമിതികളും കണ്ടെത്തിയത്. എന്നാൽ, മോഡറേഷൻ വിവാദത്തിെൻറ ഉറവിടമായ ഇ.എസ് സെക്ഷനിലാണ് പ്രധാനമായും തിരിമറി നടന്നിരിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ചിെൻറ പ്രാഥമിക നിഗമനം. ഇവിടെ ഉദ്യോഗസ്ഥർക്കു പ്രത്യേക കമ്പ്യൂട്ടറുകൾ അനുവദിച്ചിട്ടില്ല. ജീവനക്കാർ മാറിമാറി കമ്പ്യൂട്ടർ ഉപയോഗിക്കുകയാണ്. ക്രമക്കേടുണ്ടായാൽ ആരാണ് നടത്തിയതെന്ന് കണ്ടെത്താൻ കഴിയില്ല.
മോഡറേഷൻ മാർക്ക് അനുവദിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർക്ക് പോലും പ്രത്യേകം കമ്പ്യൂട്ടർ നൽകിയിട്ടില്ല. ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡിയും പാസ്വേഡും മറ്റ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന അവസ്ഥയാണുള്ളത്. ഇതു കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡി.ജി.പിയുടെ അനുമതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.