‘ഗര്‍ഭഛിദ്രത്തിന് നിർബന്ധിച്ചു,സ്ത്രീകളെ ശല്യം ചെയ്തു’; രാഹുലിനെതിരെ അഞ്ച് പരാതികൾ, എഫ്.ഐ.ആർ വിവരങ്ങൾ പുറത്ത്
text_fieldsതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൻറെ വിവരങ്ങൾ പുറത്ത്. സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്യുക, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ സമര്‍പ്പിച്ചത്.
അതേസമയം, പരാതി നല്‍കിയിട്ടുള്ള അഞ്ച് പേരും കേസിലെ മൂന്നാം കക്ഷികളാണ്. ഇവര്‍ക്ക് കേസില്‍ നേരിട്ട് ബന്ധമില്ല. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും എഫ്.ഐ.ആറില്‍ പറയുന്നു.
ബിഎന്‍എസ് 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയില്‍വെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ ആശുപത്രിയില്‍ നിന്നടക്കം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതിയുടെ അടക്കം മൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.