കാലവർഷം വഴിമാറുന്നു; എൽനിനോയുൾപ്പടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആഘാതമോ?
text_fieldsകേരളത്തിൽ കാലവർഷം വഴിമാറുന്നു; മഴയുടെ കണക്കുകൾ നൽകുന്നത് വരാനിരിക്കുന്ന വലിയ പ്രതിസന്ധിയുടെ സൂചന. സെപ്റ്റംബർ ആദ്യ രണ്ടാഴ്ചയിൽ ശരാശരിയുടെ അഞ്ച് ശതമാനം മഴ മാത്രമാണ് ലഭിച്ചത്. 133 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് പെയ്തത് ഏഴ് മില്ലിമീറ്റർ മാത്രം. മഴക്കുറവിനൊപ്പം താപനിലയും ഉയരുന്നത് കാർഷിക മേഖലയടക്കം സംസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നു. എൽനിനോ ഉൾപ്പെടെയുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുമെന്നത് ഉറപ്പ് തന്നെ.
11 സംസ്ഥാനങ്ങളിൽ ശരാശരി മഴയെങ്കിലും ലഭിക്കേണ്ടിയിരുന്നു; എന്നാൽ ഒന്ന് മുതൽ ആറ് ശതമാനം മാത്രമാണ് ഈ വർഷം ലഭിച്ചത്. മഴ കുറയുന്നതിനൊപ്പം താപനിലയിലും രണ്ട് മുതൽ നാല് ഡിഗ്രി വരെ വർധനവ് ഉണ്ടായിട്ടുണ്ട്. കാർഷിക മേഖലയെ ഇത് കൂടുതലായി ബാധിച്ചേക്കാം. ജൂൺ മുതൽ ഇതുവരെ ഏകദേശം 27 ശതമാനം മഴക്കുറവ് ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

