സംസ്ഥാന വിഹിതം കേരളമടച്ചത് യാത്രക്കാരിൽനിന്ന് ടിക്കറ്റ് നിരക്ക് ഇൗടാക്കി
text_fieldsതിരുവനന്തപുരം: അതിഥി തൊഴിലാളികളെ നാടുകളിലെത്തിക്കാനുള്ള ശ്രമിക് ട്രെയിനുകളുടെ ചെലവിലെ സംസ്ഥാന വിഹിതം കേരളമടച്ചത് യാത്രക്കാരിൽനിന്ന് ടിക്കറ്റ് നിരക്ക് ഇൗടാക്കി. ശ്രമിക് ട്രെയിനുകളുടെ 85 ശതമാനം ചെലവ് കേന്ദ്രവും 15 ശതമാനം സംസ്ഥാനവും വഹിക്കണമെന്നതാണ് വ്യവസ്ഥ.
സംസ്ഥാനങ്ങൾ സ്വന്തം ഫണ്ടിൽ നിന്നോ യാത്രക്കാരിൽനിന്ന് ടിക്കറ്റ് നിരക്ക് ഇൗടാക്കിയോ ഇൗ തുക അടയ്ക്കാമെന്നാണ് വ്യവസ്ഥയുണ്ടായിരുന്നത്. രണ്ടാമത്തെ മാർഗമാണ് കേരളം തെരഞ്ഞെടുത്ത്. 15 ശതമാനം തുക സർക്കാർ മുൻകൂറായി അടച്ച് ടിക്കറ്റ് മൊത്തമായി വാങ്ങി ഇളവുകേളാട് കൂടിയ നിരക്ക് ഇൗടാക്കുകയായിരുന്നു. ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്കാണ് കേരളത്തിൽനിന്ന് ഏറ്റവും ദീർഘ സർവിസുകൾ നടന്നത്. വിവിധ സംസ്ഥാനങ്ങളിലേക്ക് ദൂരമനുസരിച്ച് 740 രൂപ മുതൽ 1215 രൂപവരെയായിരുന്നു ടിക്കറ്റ് നിരക്ക്. കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ ട്രെയിനുകൾ പോയത് ബിഹാറിലേക്കാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.