അനധികൃത വാഹന പാര്‍ക്കിങ്: കേരള പൊലീസ് നടത്തിയ പരിശോധനയിൽ 1.08 കോടി പിഴ ഈടാക്കി
text_fieldsതിരുവനന്തപുരം: കേരള പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. അനധികൃതമായി സംസ്ഥാനത്തെ വിവിധ പാതകളില്‍ വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32,385 വാഹനങ്ങളില്‍ നിന്നായി 1.08 കോടി രൂപ പിഴ ഈടാക്കി.
സംസ്ഥാന പാതകളില്‍ 8,764, ദേശീയ പാതകളില്‍ 8,441, മറ്റ് പാതകളില്‍ 15,180 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയത്. അപകടസാധ്യത കൂടിയ മേഖലകള്‍, വാഹന സാന്ദ്രതകൂടിയ പാതകള്‍, പ്രധാനപ്പെട്ട ജങ്ഷനുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന. സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങളോട് നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിർദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

