Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​ർ​ച്ച്​ വ​രെ വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​നു​മ​തി; വൈ​കു​ന്നേ​ര​ത്തെ പ്ര​തി​സ​ന്ധി​യി​ൽ മാ​റ്റ​മി​ല്ല

text_fields
bookmark_border
മാ​ർ​ച്ച്​ വ​രെ വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​നു​മ​തി;   വൈ​കു​ന്നേ​ര​ത്തെ പ്ര​തി​സ​ന്ധി​യി​ൽ മാ​റ്റ​മി​ല്ല
cancel

തി​രു​വ​ന​ന്ത​പു​രം: വേ​ന​ലി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ന​വം​ബ​ർ മു​ത​ൽ മാ​ർ​ച്ച്​ വ​രെ ​അ​ഞ്ച്​ ക​മ്പ​നി​ക​ളി​ൽ നി​ന്നാ​യി വൈ​ദ്യു​തി വാ​ങ്ങാ​ൻ​ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ കെ.​എ​സ്.​ഇ.​ബി​ക്ക്​ അ​നു​മ​തി ന​ൽ​കി. 164.16 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ ​വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള​ 131.26 കോ​ടി​യു​ടെ ഹ്ര​സ്വ​കാ​ല ക​രാ​റു​ക​ളാ​ണി​ത്. യൂ​നി​റ്റി​ന്​ ശ​രാ​ശ​രി എ​ട്ട്​ രൂ​പ​യാ​ണ്​ വി​ല. പീ​ക്ക്​ സ​മ​യ​ങ്ങ​ളി​ലേ​ക്ക​ല്ല ഈ ​വൈ​ദ്യു​തി ല​ഭി​ക്കു​ക. വൈ​കു​ന്നേ​ര​ത്തെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കാ​ൻ വേ​റെ വ​ഴി കാ​ണേ​ണ്ടി​വ​രും.

യൂ​നി​റ്റി​ന്​ 6.99 രൂ​പ മു​ത​ൽ പ​ത്ത്​ രൂ​പ വ​രെ​യാ​ണ്​ അം​ഗീ​ക​രി​ച്ച വി​ല. ന​വം​ബ​റി​ൽ 145 മെ​ഗാ​വാ​ട്ട്​ വാ​ങ്ങാ​നാ​ണ്​ അ​നു​മ​തി. യൂ​നി​റ്റി​ന്​ 7.44 രൂ​പ​യാ​ണ്​ വി​ല. ഡി​സം​ബ​റി​ൽ 120 മെ​ഗാ​വാ​ട്ട്​ യൂ​നി​റ്റി​ന്​ 7.99 രൂ​പ നി​ര​ക്കി​ലും ജ​നു​വ​രി​യി​ൽ 240 മെ​ഗാ​വാ​ട്ട്​ 6.99 രൂ​പ നി​ര​ക്കി​ലും ഫെ​ബ്രു​വ​രി​യി​ൽ 240 മെ​ഗാ​വാ​ട്ട്​ 6.99 രൂ​പ നി​ര​ക്കി​ലു​മാ​ണ്​ വാ​ങ്ങാ​ൻ അ​നു​മ​തി. മാ​ർ​ച്ചി​ൽ 270 മെ​ഗാ​വാ​ട്ട്​ 9.98 മു​ത​ൽ 10 രൂ​പ വ​രെ​യാ​ണ്​ നി​ര​ക്കി​ലാ​ണ്​ വാ​ങ്ങു​ക.

ഏ​പ്രി​ലി​ൽ പീ​ക്ക്​ അ​ല്ലാ​ത്ത സ​മ​യ​ത്ത്​ 115 മെ​ഗാ​വാ​ട്ടും 75 മെ​ഗാ​വാ​ട്ട്​ പീ​ക്ക്​ സ​മ​യ​ത്തും 13.89 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങാ​ൻ ബോ​ർ​ഡ്​ ടെ​ൻ​ഡ​ർ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ അ​ത്​ ത​ള്ളി.

കെ.​എ​സ്.​ഇ.​ബി ഈ ​മാ​സ​ങ്ങ​ളി​ലേ​ക്ക്​ ന​ൽ​കി​യ ഹ്ര​സ്വ​കാ​ല ക​രാ​ർ ആ​വ​ശ്യ​ങ്ങ​ൾ അ​​തേ​പോ​ലെ ക​മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഉ​യ​ർ​ന്ന വി​ല​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ നി​രാ​ക​രി​ച്ചു. ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലാ​ണ്​ ഹ്ര​സ്വ​കാ​ല ക​രാ​ർ അം​ഗീ​ക​രി​ച്ച​തെ​ന്നും ഇ​ത്​ കീ​ഴ്വ​ഴ​ക്ക​മാ​ക്ക​രു​തെ​ന്നും ക​മീ​ഷ​ൻ ബോ​ർ​ഡി​ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. രാ​ത്രി​യി​ലെ പീ​ക്ക്​ അ​ല്ലാ​ത്ത സ​മ​യ​ത്ത്​ ഉ​യ​ർ​ന്ന വി​ല​ക്ക് ​വൈ​ദ്യു​തി വാ​ങ്ങു​ന്ന നീ​ക്ക​ത്തി​ൽ ക​മീ​ഷ​ൻ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലെ ഓ​ഫ്​ പീ​ക്ക്​ സ​മ​യ​ത്ത്​ കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി നേ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​തു​ണ്ടാ​യി​ല്ല. പീ​ക്ക്​ അ​ല്ലാ​ത്ത സ​മ​യ​ത്ത്​ കൂ​ടു​ത​ൽ വൈ​ദ്യു​തി ക​രാ​റു​ക​ൾ ഉ​ണ്ടാ​ക്കി​യാ​ൽ കേ​ന്ദ്ര വി​ഹി​തം, ദീ​ർ​ഘ​കാ​ല ക​രാ​ർ എ​ന്നി​വ​യി​ൽ കി​ട്ടു​ന്ന വൈ​ദ്യു​തി തി​രി​ച്ചു​ന​ൽ​കേ​ണ്ടി വ​രും.

പ​വ​ർ എ​ക്സ്ചേ​ഞ്ച്​ വ​ഴി ഓ​ഫ്​ പീ​ക്ക്​ സ​മ​യ​ത്തെ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ല​ഭ്യ​ത​യും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. 26-27ൽ ​ഹ്ര​സ്വ​കാ​ല ക​രാ​റു​ക​ൾ വ​ലി​യ ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്​ ക​മീ​ഷ​ൻ. ഇ​ത്​ നേ​രി​ടാ​ൻ ഒ​രു ത​ന്ത്ര​വും ബോ​ർ​ഡ്​ ഉ​ണ്ടാ​ക്കി​യി​ല്ല. ഡീ​പ്​ പോ​ർ​ട്ട​ൽ വ​ഴി വാ​ങ്ങി​യ വൈ​ദ്യു​തി​യു​ടെ വി​ശ​ദാം​ശം അ​ടു​ത്ത മാ​സം അ​ഞ്ചി​ന​കം ക​മീ​ഷ​ന്​ ന​ൽ​കാ​ൻ ബോ​ർ​ഡി​ന്​ നി​ദേ​ശം ന​ൽ​കി. മാ​സം, സ​മ​യ ബ്ലോ​ക്ക്​ എ​ന്നി​വ സ​ഹി​ത​മാ​ക​ണം ഇ​ത്.​

മേ​യ്​ വ​രെ പീ​ക്ക്​ സ​മ​യ​ത്ത്​ 17 മു​ത​ൽ 23 ശ​ത​മാ​നം വ​രെ​യും മൊ​ത്ത​ത്തി​ൽ 12 മു​ത​ൽ 17 ശ​ത​മാ​നം വ​രെ​യും ഉ​യ​ർ​ന്ന ആ​വ​ശ്യ​ക​ത വ​രു​മെ​ന്നാ​ണ്​ കെ.​എ​സ്.​ഇ.​ബി പ​റ​യു​ന്ന​ത്. വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച ക​മീ​ഷ​ൻ പീ​ക്ക്​ അ​ല്ലാ​ത്ത സ​മ​യ​ത്ത്​ 500 മു​ത​ൽ 700 മെ​ഗാ​വാ​ട്ട്​ വ​രെ കു​റ​വ്​ മ​തി​യാ​കു​മെ​ന്ന്​ വി​ല​യി​രു​ത്തി. വ​രും മാ​സ​ങ്ങ​ളി​ലെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വീ​ണ്ടും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച്​ അ​റി​യി​ക്കാ​നും ക​മീ​ഷ​ൻ നി​ദേ​ശി​ച്ചു. ബാ​റ്റ​റി സ്​​റ്റോ​റേ​ജ്​ പ​ദ്ധ​തി വൈ​കു​ന്ന​തി​ലും ക​മീ​ഷ​ൻ അ​തൃ​പ്തി അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Power Crisis: Approval Granted to Buy Power Till March
Next Story