Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നാംറാങ്കുകാരന് നിയമന ശിപാർശ: പി.എസ്.സി നിയമോപദേശം തേടി

text_fields
bookmark_border
ഒന്നാംറാങ്കുകാരന് നിയമന ശിപാർശ: പി.എസ്.സി നിയമോപദേശം തേടി
cancel

തിരുവനന്തപുരം: ആസൂത്രണബോർഡ് ഇൻഡസ്ട്രി ആൻഡ് ഇൻഫാസ്ട്രക്ചർ ഡിവിഷൻ ചീഫ് തസ്തികയുടെ പുതിയ റാങ്ക് പട്ടികയിലെ ഒന്നാംറാങ്കുകാരന് നിയമന ശിപാർശ നൽകുന്നതുമായി ബന്ധപ്പെട്ട് പി.എസ്.സി നിയമോപദേശം തേടി. പഴയ ഒന്നാംറാങ്കുകാരനായ അരുൺ ജെ. പ്രതാപ് തസ്തികയിൽ ജോലിയിലിരിക്കെ എങ്ങനെ രണ്ടാമതൊരാൾക്ക് നിയമനം നൽകുമെന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയിരിക്കുന്നത്. നിലവിൽ തസ്തിക ഒഴിവില്ല. കേരള സ്റ്റേറ്റ് ആൻഡ് സബോഡിനേറ്റ് സർവിസ് റൂൾസിലെ ചട്ടം മൂന്ന് (സി) പ്രകാരം നിയമന ശിപാർശ റദ്ദാക്കുന്നത്, നിയമന ശിപാർശ അയച്ച തീയതി മുതൽ ഒരു വർഷത്തിനകം വേണം.

എന്നാൽ അരുൺ ജെ. പ്രതാപിന് നിയമന ശിപാർശ നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു. ഈ സാഹചര്യത്തിൽ പി.എസ്.സിക്ക് നിയമന ശിപാർശ റദ്ദാക്കാൻ അധികാരമില്ല. സർക്കാറിനാണ് ഇനി അത് ചെയ്യാനാവുക. മാത്രമല്ല, തന്‍റേതല്ലാത്ത പിഴവിന് നിയമനം റദ്ദാക്കുന്നതിനെതിരെ അരുൺ ജെ. പ്രതാപ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.

ട്രൈബ്യൂണലിന്‍റെ അന്തിമ വിധിക്കനുസരിച്ചായിരിക്കും നിയമനമെന്ന് ഉത്തരവും നിലവിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് പി.എസ്.സി നിയമോപദേശം തേടിയത്. അതേസമയം, നടപടിക്രമങ്ങളുടെ ഭാഗമായി, നിയമന ശിപാർശ റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാവശ്യപ്പെട്ട് അരുൺ ജെ. പ്രതാപിന് നോട്ടിസ് നൽകിയിട്ടുണ്ട്.

ഇൻഡസ്ട്രി ആൻഡ് ഇൻഫാസ്ട്രക്ചർ ഡിവിഷൻ ചീഫ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ 54 മാർക്കിന്‍റെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് അടിസ്ഥാനം. ഉദ്യോഗാർഥികളുടെ ആക്ഷേപത്തെതുടർന്ന് പി.എസ്.സി, ഒഴിവാക്കിയ ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയവും അഭിമുഖവും നടത്തി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതു പ്രകാരം ആദ്യ നിയമനം ലഭിച്ച ഒന്നാംറാങ്കുകാരൻ അരുൺ ജെ. പ്രതാപ് അഞ്ചാമനും പരാതിക്കാരനായ ശ്യാംകൃഷ്ണൻ ഒന്നാമനും ആയിരുന്നു. തുടർന്നാണ് ശ്യാംകൃഷ്ണന് നിയമന ശിപാർശ നൽകാൻ പി.എസ്.സി നടപടി ആരംഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala PSC in a Dilemma Over New Rank List Appointment Recommendations
Next Story