Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ എന്ന് ചോദിച്ച തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതിയുടെ മറുപടി; ‘എസ്ഐആർ തുടർപ്രക്രിയ, പരാതികൾ പരിശോധിക്കണം’

text_fields
bookmark_border
https://www.madhyamam.com/tags/sir
cancel

ന്യൂഡൽഹി: കേരളത്തിൽ എസ്.ഐ.ആറിന് ശേഷമുള്ള വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതി നൽകാൻ ഇനിയും അവസരമുണ്ടെന്ന് സുപ്രീംകോടതി.

തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണം (എസ്.ഐ.ആർ) എന്നത് ഒരു തുടർപ്രക്രിയയാണെന്ന് നിരീക്ഷിച്ച കോടതി, ലഭിക്കുന്ന പരാതികൾ പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചു.

എസ്.ഐ.ആറിനെ തുടർന്ന് കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 24 ലക്ഷത്തിലധികം ആളുകളിൽ പലർക്കും പരാതി നൽകാൻ സാധിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വേണ്ടി ഹാജരായ അഡ്വ. ജി. പ്രകാശ് കോടതിയിൽ ചൂണ്ടിക്കാട്ടി.

പരാതി നൽകാനുള്ള സമയം അവസാനിക്കുകയാണെന്നും അതിനാൽ സമയം നീട്ടിനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ ശക്തമായി പിന്തുണച്ചു. തുടർന്നാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ സുപ്രധാന നിലപാട് സ്വീകരിച്ചത്.

പരാതിയുള്ളവർക്ക് ഇനിയും രേഖാമൂലം അപേക്ഷ സമർപ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി, പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നത് വരെ കേരളത്തിൽ നിന്നുള്ള ഹർജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്നും അറിയിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിനാൽ കേരളത്തിൽ നിന്നുള്ള ഹർജികൾ അപ്രസക്തമായെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വാദം. കേസിൽ സംസ്ഥാന സർക്കാറിനു വേണ്ടി സ്റ്റാൻഡിങ് കോൺസൽ പി.എസ്. സുൽഫിക്കർ അലി ഹാജരായി.

അതിനിടെ, കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയിലെയും മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രപ്രദേശ്, തെലങ്കാന, നാഗാലാൻഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടർ പട്ടിക തീവ്ര പരിഷ്‍കരണത്തിന്റെ (എസ്.ഐ.ആർ) സമയക്രമം തെരഞ്ഞെടുപ്പ് കമീഷൻ നീട്ടി നൽകിയിട്ടുണ്ട്.

വോട്ടർമാർക്ക് പരാതിയും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി നീട്ടുന്ന കാര്യം പരിഗണിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story