മാർക്ക് തിരുത്തൽ രഹസ്യമാക്കി വെച്ചിട്ടില്ലെന്ന് കേരള സർവകലാശാല
text_fieldsതിരുവനന്തപുരം: മാർക്ക് തിരുത്തൽ സർവകലാശാല രഹസ്യമാക്കിവെക്കുന്നു എന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് കേരള സർവകലാശാല. പരീക്ഷാവിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും സംവിധാനങ്ങളും കൃത്രിമം കണ്ടുപിടിച്ചപ്പോൾതന്നെ കാരണക്കാരനായി കണക്കാക്കുന്ന വി. വിനോദ് എന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിട്ടുണ്ട്.
ഇതുസംബന്ധിച്ച തുടർനടപടികളെ കുറിച്ചുള്ള സിൻഡിക്കേറ്റ് തീരുമാനവും സർവകലാശാല പത്രക്കുറിപ്പായി ഇറക്കിയിട്ടുണ്ട്. മാർക്ക് രേഖപ്പെടുത്താനും മാറ്റം വരുത്താനുമുള്ള അധികാരം സെക്ഷൻ ഓഫിസർക്ക് മാറ്റി നൽകിയെന്നത് അടിസ്ഥാനരഹിതമാണ്. പരീക്ഷാ കൺട്രോളർ വരെയുള്ള ഉദ്യോഗസ്ഥരുടെ അനുവാദത്തോടുകൂടി മാത്രമേ ഇപ്പോഴും മാർക്കിൽ ഭേദഗതികൾ വരുത്താൻ അനുവദിക്കൂ.
സോഫ്റ്റ്വെയർ തകരാറുമൂലം മുമ്പ് ചില വിദ്യാർഥികൾക്ക് അനധികൃതമായി ലഭിച്ച മോഡറേഷൻ പിൻവലിക്കുകയും ഡിഗ്രി ലഭിച്ച വിദ്യാർഥികളുടെ ഡിഗ്രി റദ്ദ് ചെയ്യാൻ സിൻഡിക്കേറ്റും സെനറ്റും തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. തീരുമാനം ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയുമാണ്. മാർക്ക് തിരിമറിയിൽ ആവശ്യമായ െപാലീസ് കേസിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വാർത്തക്കുറിപ്പിൽ സർവകലാശാല അറിയിച്ചു. അേതസമയം, നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥൻ എത്ര വിദ്യാർഥികളുടെ മാർക്കിൽ തിരുത്തൽ വരുത്തി എന്നത് ഉൾപ്പെടെ വിവരങ്ങൾ ഇപ്പോഴും സർവകലാശാല മറച്ചുവെക്കുെന്നന്നാണ് ആരോപണം.
സപ്ലിമെൻററി പരീക്ഷയിൽ തോറ്റുപോയ വിദ്യാർഥികൾക്ക് മാർക്ക് കൂട്ടിനൽകുന്ന തിരുത്തലുകൾ വരുത്തി എന്ന് സർവകലാശാല സമ്മതിക്കുേമ്പാഴും വിശദാംശങ്ങൾ സർവകലാശാല പുറത്തുവിട്ടിട്ടില്ല. നൂറോളം വിദ്യാർഥികളുടെ മാർക്കിൽ തിരുത്തൽ വരുത്തി നൽകിയെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.