കെവിൻ വധക്കേസിലെ പ്രതികളുമായി പുനലൂരിൽ തെളിവെടുപ്പ്; വടിവാളടക്കം കണ്ടെടുത്തു
text_fieldsപുനലൂർ: കെവിൻ വധേക്കസിലെ പ്രതികളെ പുനലൂരിൽ എത്തിച്ച് തെളിവെടുത്തു. കെവിെനയും ബന്ധുവിെനയും ആക്രമിക്കാൻ പ്രതികൾ ഉപയോഗിച്ചതിൽ പ്രധാന തെളിവായ വടിവാളടക്കം കണ്ടെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കെവിെൻറ മൃതദേഹം ചാലിയക്കരയാറ്റിൽ പത്തുപറ ഭാഗത്ത് കണ്ടെത്തിയത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുമെന്ന് രണ്ടുദിവസമായി അഭ്യൂഹം പരന്നിരുന്നു. ഞായറാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് പ്രതികളായ ഫസിൽ, നിയാസ്, ഒബാമ എന്ന വിഷ്ണു, റിയാസ് എന്നിവരെ വൻ പൊലീസ് സന്നാഹത്തിൽ സ്ഥലത്തെത്തിച്ചത്. ഐ.ജി. വിജയ്സാഖറെ, കോട്ടയം എസ്.പി ഹരികൃഷ്ണൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
കോട്ടയത്ത് നിന്ന് ബോംബ്സ്ക്വാഡിെൻറ രണ്ടു വാനിലായാണ് പ്രതികളെ കൊണ്ടുവന്നത്. കണ്ണ് മാത്രം കാണത്തക്ക നിലയിൽ പ്രതികളുടെ മുഖം വെള്ളത്തുണികൊണ്ട് മറച്ചിരുന്നു. കെവിൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതായി ഫസിലും റിയാസും ആവർത്തിച്ചു. പിന്നീട് ഇരുവെരയും മൃതദേഹം കണ്ടെടുത്ത ആറ്റുതീരത്ത് എത്തിച്ചു. കെവിൻ ഓടിപ്പോയെന്ന് പറയുന്ന ഭാഗം ഫസിൽ പൊലീസിന് ചൂണ്ടിക്കാട്ടിക്കൊടുത്തു. പ്രതികളെ വളരെ സാഹസപ്പെട്ടാണ് റോഡിൽ നിന്ന് ചെങ്കുത്തായ ആറ്റുതീരത്തും മറ്റും പൊലീസ് എത്തിച്ചത്.
പത്തുപറയിൽ മൂക്കാൽ മണിക്കൂറോളം നീണ്ട തെളിവെടുപ്പിന് ശേഷം പ്രതികളുമായി പൊലീസ് പുനലൂർ ശാസ്താംകോണത്ത് എത്തി. ശാസ്താംകോണം സ്വദേശി ഒബാമ എന്ന വിഷ്ണു അക്രമത്തിന് ശേഷം ഒളിപ്പിച്ച ആയുധം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പുനലൂർ- ശാസ്താംകോണം റോഡിെൻറ വശത്തുള്ള കലുങ്കിന് അടിയിൽ നിന്ന് മൂന്ന് വടിവാളും ഒരു വെട്ടുകത്തിയും കണ്ടെടുത്തു. കെവിെനയും ബന്ധുവിെനയും ആക്രമിച്ചതിനുശേഷം ആയുധങ്ങൾ ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. അരമണിക്കൂറോളമാണ് തെളിവെടുപ്പിനും ആയുധം കണ്ടെത്താനും ഇവിടെ ചെലവിട്ടത്.
പിന്നീട് വെട്ടിത്തിട്ട പമ്പിന് സമീപമെത്തിച്ച് തെളിവ് ശേഖരിച്ചശേഷം പ്രതികളെ വൈകീേട്ടാടെ കോട്ടയത്തേക്ക് കൊണ്ടുപോയി. തെളിവെടുക്കുന്ന സ്ഥലങ്ങളിൽ റിയാസിനെ പൊലീസ് പുറത്തിറക്കിയില്ല. കൊട്ടാരക്കര റൂറൽ എസ്.പി അശോകൻ, പുനലൂർ ഡിവൈ.എസ്.പി എം. അനിൽകുമാർ, സി.ഐ ബിനുവർഗീസ്, എസ്.ഐ ജെ. രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.

മുങ്ങിമരണമോ, മുക്കിക്കൊലയോ?; തീരുമാനിക്കേണ്ടത് മെഡിക്കൽ ബോർഡ് -ഐ.ജി
പുനലൂർ: കെവിൻ മുങ്ങിമരിച്ചതാണോ അതല്ല മുക്കിക്കൊന്നതാണോ എന്നത് തീരുമാനിക്കേണ്ടത് മെഡിക്കൽ ബോർഡാണന്ന് ഐ.ജി വിജയ്സാഖറെ. കെവിെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും വിശകലനം നടത്തി മരണകാരണം സ്ഥിരീകരിക്കാനായി മെഡിക്കൽ ബോർഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ബോർഡ് നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അന്തിമ തീരുമാനമെടുത്ത് കേസന്വേഷണവുമായി മുന്നോട്ടുപോകും. കേസിൽ ആെരയും മാപ്പുസാക്ഷിയാക്കില്ലന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന നിലയിൽ പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും തെളിവെടുപ്പിനായി പുനലൂർ ചാലിയക്കരയിൽ എത്തിയ ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.
കെവിൻ വധം: പൊലീസ് ഉദ്യോഗസ്ഥർ പ്രതികളാകില്ലെന്ന് െഎ.ജി
കോട്ടയം: കെവിന്‍ വധക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകില്ലെന്ന് അന്വേഷണ സംഘത്തലവന്‍ ഐ.ജി വിജയ് സാഖറെ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാരുടെ ഭാഗത്തുനിന്ന് കൃത്യവിലോപം മാത്രമാണുണ്ടായത്. കൊലപാതകത്തിലും ഗൂഢാലോചനയിലും െപാലീസുകാർക്ക് പങ്കില്ലെന്നും അേദ്ദഹം പറഞ്ഞു. കെവിെൻറ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് കെവിെൻറ കുടുംബം നേരേത്ത ആരോപിച്ചിരുന്നു.
മാത്രമല്ല, പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എ.എസ്.ഐ ടി.എം. ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇവര്‍ കുറ്റകൃത്യം നടത്തിയെന്നതിനുള്ള തെളിവും മറ്റുരേഖകളും കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. മദ്യപിച്ച് വാഹനം ഓടിച്ചവരിൽനിന്ന് കൈക്കൂലി ആവശ്യപ്പെടുകയും 2000 രൂപ വാങ്ങുകയും ചെയ്തതാണ് ഇവർക്കെതിരെയുള്ള കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.