കെവിൻ വധക്കേസ് വിചാരണ തുടങ്ങി; മുഖ്യസാക്ഷി ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു
text_fieldsകോട്ടയം: കെവിൻ വധക്കേസിൽ വിചാരണക്ക് തുടക്കമായി. ആദ്യദിനം മുഖ്യസാക്ഷി കോട്ടയം മാ ന്നാനം കളമ്പുകാട്ടുചിറ അനീഷ് സെബാസ്റ്റ്യനെ േപ്രാസിക്യൂഷനും പ്രതിഭാഗവും വിസ്തരി ച്ചു. കെവിനൊപ്പമുണ്ടായിരുന്ന ബന്ധുവായ അനീഷിനെ പ്രതികൾ തട്ടിക്കൊണ്ടുപോകുകയും പി ന്നീട് മോചിപ്പിക്കുകയും ചെയ്തിരുന്നു. അനീഷാണ് തട്ടിക്കൊണ്ടുപോയ വിവരം പുറംലോകത്ത െ അറിയിച്ചത്.
കോട്ടയം പ്രിൻസിപ്പൽ സെഷന്‍സ് ജഡ്ജി സി. ജയചന്ദ്രന് മുമ്പാകെ നടന്ന വ ിസ്താരത്തിനിടെ ഒന്നാം പ്രതി കൊല്ലം തെന്മല ഒറ്റക്കല്‍ ഷാനുഭവനില് ഷാനു ചാക്കോ ഉള്‍പ്പെടെ ഏഴു പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു. എന്നാൽ, ഷാനുവിെൻറ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പെടെ മൂന്നുപേരെ തിരിച്ചറിയാനായില്ല. കഴിഞ്ഞ മേയ് 25ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽവെച്ച് ചാക്കോയെ കണ്ടിട്ടുണ്ടെന്നായിരുന്നു അനീഷിെൻറ മൊഴി.
ചാക്കോ ആരാണെന്ന് കോടതി ചോദിച്ചപ്പോൾ അനീഷിനു ചൂണ്ടിക്കാട്ടാനായില്ല. പ്രതികള്‍ ഒരേതരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതാണ് ഇതിനു കാരണമെന്ന് അനീഷ് അറിയിച്ചു. പ്രതികളെല്ലാം എത്തിയത് ഒരേതരത്തിലുള്ള വെള്ളവസ്ത്രം ധരിച്ചായിരുന്നു. രൂപത്തിലും മാറ്റം വരുത്തിയിരുന്നു. ഒരേ രീതിയില്‍ താടിവെച്ചും മുടിവെട്ടിയും ഒരേവശത്തേക്ക് മുടിചീകിയുമാണ് ഇവർ ഹാജരായത്. ഇത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുകയും തെറ്റിദ്ധരിപ്പിക്കാനാണെന്ന് വാദിക്കുകയും ചെയ്തു. കണ്ണിനു കാഴ്ചക്കുറവുള്ള അനീഷ് പലപ്പോഴും പ്രയാസപ്പെട്ടാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പ്രോസിക്യൂഷന് നടത്തിയ വിസ്താരത്തില്‍ കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അനീഷ് വിശദീകരിച്ചു. അനീഷിെൻറ വിവിധ ഫോൺ സംഭാഷണങ്ങളും കോടതി കേട്ടു. സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷകന് വിസ്തരിച്ചു. ഇത് പൂർത്തിയാകാൻ ഏെറ സമയമെടുത്തതോടെ കോടതി സമയം കഴിഞ്ഞും വിചാരണ നീണ്ടു. വ്യാഴാഴ്ചയും വിസ്താരം തുടരും. ദുരഭിമാനക്കൊലയായി പരിഗണിക്കുന്നതിനാല്‍ ജൂൺ ആറുവരെ തുടർച്ചയായിട്ടാണ് വിസ്താരം. 186 സാക്ഷികളെ വിസ്തരിക്കേണ്ടതിനാൽ മധ്യവേനൽ അവധി ഒഴിവാക്കിയാണ് വിചാരണ. പതിവായി 11നാണ് കോടതി ചേരുന്നതെങ്കിലും ഈ കേസിനായി രാവിലെ 10 മുതൽ നടപടി ആരംഭിച്ചു. ഇതിനു ഹൈേകാടതി പ്രത്യേക അനുമതി നൽകിയിട്ടുണ്ട്
കൊല്ലം തെന്മല സ്വദേശിനിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിെൻറ ദുരഭിമാനംമൂലം സഹോദരനും ബന്ധുക്കളും ചേർന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മേയ് 26ന് രാത്രിയിലായിരുന്നു സംഭവം. 14 പ്രതികളാണ് കേസിലുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.എസ്. അജയന് ഹാജരായി. അതിനിടെ, പ്രതികളുടെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ പ്രതികളുടെ ബന്ധുക്കൾ അസഭ്യം പറഞ്ഞു. ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞപ്പോഴും വൈകുന്നേരം കോടതി നടപടി പൂർത്തിയാക്കി പ്രതികളെ പുറത്തേക്ക് എത്തിച്ചപ്പോഴുമായിരുന്നു രൂക്ഷഭാഷയിൽ അസഭ്യം പറഞ്ഞത്. പൊലീസ് ഇടപെട്ടതോടെയാണ് ഇവർ ശാന്തരായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.