കെവിനെ െകാല്ലാമെന്ന് വാട്സ്ആപ് സന്ദേശം അയെച്ചന്ന് ഫോറൻസിക് വിദഗ്ധൻ
text_fieldsകോട്ടയം: കെവിെന െകാല്ലാമെന്ന് വാട്സ്ആപ് സന്ദേശം അയച്ചിരുന്നുവെന്ന് പരിശോധനയി ൽ തെളിഞ്ഞതായി സൈബർ ഫോറൻസിസ് വിദഗ്ധൻ മൊഴി നൽകി. ഷാനു പിതാവ് ചാക്കോക്കും രണ്ടാം സാക ്ഷി അയൽവാസിയായ ബിജോക്കും അയച്ച സന്ദേശങ്ങളാണ് കണ്ടെത്തിയത്. ഞാൻ അവനെ കൊേന്നാളാ മെന്ന് ഇയാൾ കുവൈത്തിൽനിന്നാണ് സന്ദേശം അയച്ചതെന്നും തിരുവനന്തപുരം സൈബർ ഫോറൻസിക് വിദഗ്ധൻ പി. ഷാജി കോട്ടയം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിൽ മൊഴിനൽകി. കേസിൽ പ്രതികളെ സഹായിെച്ചന്ന ആരോപണത്തിൽ സർവിസിൽനിന്ന് പിരിച്ചുവിട്ട എ.എസ്.ഐ ബിജുവിെൻറ ഫോണിലെ വിവരങ്ങൾ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങളും കോടതി മുമ്പാകെ ഇദ്ദേഹം പറഞ്ഞു. ഒന്നാം പ്രതി ഷാനുവും ബിജുവുമായുള്ള സംഭാഷണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ തെളിവായി നേരേത്ത ഹാജരാക്കിയിരുന്നു.
ബിജുവിെൻറ ഫോണിൽനിന്ന് ഷാനുവിനെ വിളിക്കുന്നതും അതിനിടെ ഷാനുവിെൻറ പിതാവ് ചാക്കോ അതേ ഫോണിലേക്ക് വിളിക്കുന്നതായി ഷാനു പറയുന്നതുമായ ഒാഡിയോയും കോടതിയിൽ കേൾപ്പിച്ചു. രണ്ടുപേർ തമ്മിലുള്ള സംഭാഷണത്തിനിടെ അതേ ഫോണിലേക്ക് മറ്റൊരാൾ വിളിച്ചാൽ ആ സംഭാഷണം റെക്കോഡ് ചെയ്യപ്പെടുന്നതിെൻറ സാങ്കേതികതയും കോടതിയിൽ ഫോറൻസിക് വിദഗ്ധൻ വിശദമാക്കി.
പ്രതി ഷാനു ചാക്കോയുടെ മൊബൈൽഫോണും വാട്സ്ആപ് സന്ദേശവും വിശദമായി പരിശോധിച്ചു. മാന്നാനത്തുനിന്ന് ലഭിച്ച നിരീക്ഷണകാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ വിവരം പാമ്പാടി സി.ഐയായിരുന്ന യു. ശ്രീജിത് സാക്ഷ്യപ്പെടുത്തി. സംഭവദിവസം 3.06ന് കെവിെന തട്ടിക്കൊണ്ടുപോയ വാഹനം കടന്നുപോകുന്നതായി തെളിഞ്ഞതായും ഇതിെൻറ വിശദാംശങ്ങൾ ഡിജിറ്റൽ വിഡിയോ റെക്കോഡറിൽ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ചാലിയക്കര പുഴയിൽ മൃതദേഹം കണ്ടദിവസം പ്രാഥമികവിവരം തയാറാക്കിയ പുനലൂർ അഡീഷനൽ എസ്.ഐ ജയകൃഷ്ണനും കോടതിയിലെത്തി കാര്യങ്ങൾ വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.