ദുരഭിമാനക്കൊല: പൊലീസ് കുരുക്കിൽ; എ.എസ്.െഎ, ഡ്രൈവർ കസ്റ്റഡിയിൽ
text_fieldsകോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് നവവരൻ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.െഎ ബിജുവിനെയും ഡ്രൈവർ അജയകുമാറിനെയും പ്രത്യേക അേന്വഷണ സംഘം കസ്റ്റഡിയിലെടുത്തു.
തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ മൂന്നുപേരും കൂടി ബുധനാഴ്ച പിടിയിലായി. ഇതിൽ നിഷാദ്, ഷെഫിൻ എന്നിവരെ ഏറ്റുമാനൂർ കോടതിയിൽ കീഴടങ്ങാൻ വരുേമ്പാഴാണ് പിടികൂടിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച കാറിെൻറ ഉടമ ടിറ്റു ജെറോം പീരുമേട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഇതോടെ പൊലീസുകാരടക്കം കസ്റ്റഡിയിലാവരുടെ എണ്ണം പതിെനാന്നായി.
കെവിെൻറ ഭാര്യ നീനുവിെൻറ പിതാവ് ചാക്കോ, സഹോദരൻ ഷാനു, സംഘാംഗങ്ങളായ നിയാസ്, റിയാസ്, ഇഷാൻ, മനു എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കെവിൻ, ബന്ധു അനീഷ് എന്നിവരെ തട്ടിക്കൊണ്ടുപോയത് എ.എസ്.െഎയുടെയും പൊലീസ് ഡ്രൈവറുടെയും അറിവോടെയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തലവനും കൊച്ചി റേഞ്ച് ഐ.ജിയുമായ വിജയ് സാഖറെ അറിയിച്ചു. എ.എസ്.െഎയും ഷാനുവും തമ്മിലെ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഷാനുവിനും സംഘത്തിനും കെവിനും അനീഷും താമസിച്ച മാന്നാനത്തെ വീട് കാണിച്ചുകൊടുത്തത് എ.എസ്.െഎയും ഡ്രൈവറുമാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും െഎ.ജി പറഞ്ഞു. എന്നാൽ, ആരോപണവിധേയരായ ഗാന്ധിനഗർ എസ്.െഎ ഷിബുവിനെയും എ.എസ്.െഎ സണ്ണിമോനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇരുവരും സസ്പെൻഷനിലാണ്. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മുഴുവൻ പേർക്കുമെതിരെ കൊലക്കുറ്റത്തിനും ഗൂഢാലോചനക്കും തട്ടിക്കൊണ്ടുപോകലിനും കേസ് എടുത്തുവെന്നും െഎ.ജി പറഞ്ഞു.
അഞ്ചുവകുപ്പുകൾ ഉൾപ്പെടുത്തി ഉടൻ കുറ്റപത്രം തയാറാക്കും. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നും പ്രതിപ്പട്ടികയിൽ വരുന്ന പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയെന്ന് െഎ.ജി പറഞ്ഞു.
അതിനിടെ,കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മൂന്നാമത്തെ വാഹനം പൊലീസ് പുനലൂരിൽനിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ പൊലീസിെൻറ പങ്ക് വ്യക്തമായ സാഹചര്യത്തിൽ അേന്വഷണ പുരോഗതി വിലയിരുത്താൻ ദക്ഷിണ മേഖല എഡിജി.പി അനിൽകാന്തും ബുധനാഴ്ച കോട്ടയത്തെത്തി. കസ്റ്റഡിയിലുള്ള ചാക്കോ, ഷാനു എന്നിവരെ കോട്ടയത്തും എറ്റുമാനൂരുമായി ചോദ്യം ചെയ്തുവരുകയാണ്.
അതിനിടെ, കെവിൻ ജീവനോടെ പ്രതികളുടെ കൈയിൽനിന്ന് രക്ഷപ്പെട്ടിരിക്കാമെന്ന സാധ്യത പൊലീസ് തള്ളുന്നില്ല. ഇക്കാര്യത്തിൽ പിടിയിലായവരുടെ മൊഴിയും അനീഷിെൻറ മൊഴിയും യോജിക്കുന്നുണ്ടെന്നും ഐ.ജി പറഞ്ഞു.
അധികാരികൾ വേട്ടക്കാരനും ഇരക്കുമൊപ്പം: കോടതി
കോട്ടയം: അധികാരസ്ഥാനത്തുള്ളവർ വേട്ടക്കാരനും ഇരക്കും ഒപ്പം ഒാടുകയാണെന്ന് ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതി. കെവിൻ വധക്കേസിൽ പ്രതികളായ നിയാസ്, ഇഷാൻ ഇസ്മയിൽ, റിയാസ് എന്നിവരുടെ റിമാൻഡ് അപേക്ഷ പരിഗണിച്ച ശേഷം തയാറാക്കിയ കസ്റ്റഡി റിപ്പോർട്ടിലാണ് കോടതിയുടെ നിരീക്ഷണം.
സമൂഹമനഃസാക്ഷി ഉണരേണ്ട കേസാണിത്. പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നു. പ്രതികൾക്ക് അധികാരത്തിെൻറ താഴെതലത്തിൽനിന്ന് വഴിവിട്ട സഹായം ലഭിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. പ്രതികളെ അഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.